ആശ്വാസമോ ആശങ്കയോ? കയറ്റുമതിയിൽ രാജ്യത്ത് വർധന, വ്യാപാരകമ്മി ഇരട്ടിയിലേറെയായി; കണക്കുകൾ പുറത്ത്

By Web TeamFirst Published Sep 14, 2022, 10:12 PM IST
Highlights

ഓഗസ്റ്റ് മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇറക്കുമതി 37.28 ശതമാനം വർദ്ധിച്ച് 61.9 ബില്യൺ ഡോളറായി.

ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള കയറ്റുമതി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നേരിയ തോതിൽ വർദ്ധിച്ചു. 1.62 ശതമാനമാണ് വർധന. മുപ്പത്തി 33.92 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഓഗസ്റ്റ് മാസത്തിൽ നടന്നത്. അതേസമയം വ്യാപാരകമ്മി 27.98 ബില്യൺ ഡോളറായി ഉയർന്നു. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഉണ്ടായ വർധനവാണ് ഇത്തരത്തിൽ വ്യാപാര കമ്മി ഉയരാൻ കാരണം. ഓഗസ്റ്റ് മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇറക്കുമതി 37.28 ശതമാനം വർദ്ധിച്ച് 61.9 ബില്യൺ ഡോളറായി.

സെപ്റ്റംബർ മൂന്നിന് കേന്ദ്ര സർക്കാർ പുറത്തുവിട്ട കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രാഥമിക കണക്കിൽ, ഓഗസ്റ്റ് മാസത്തിൽ കയറ്റുമതിയിൽ 1.15 ശതമാനം ഇടിവുണ്ടായെന്നാണ് പറഞ്ഞത്. 33 ബില്യൺ ഡോളറിന് കണക്കാണ് അന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. ഇതിന്റെ പരിഷ്കരിച്ച കണക്കാണ് ഇന്ന് പുറത്തുവന്നത്. 2022 - 23 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കയറ്റുമതിയിൽ 17.68 ശതമാനത്തിന്റെ വർധനവുണ്ടായി. അഞ്ചുമാസത്തെ കയറ്റുമതി 193.51 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. ഇതേ അഞ്ചുമാസം കാലത്തെ ഇറക്കുമതി 45.74 ശതമാനം ഉയർന്ന് 318 ബില്യൺ ഡോളറായി.

ഒക്ടോബർ മുതൽ പഞ്ചസാര കടൽ കടക്കും; ആദ്യഘട്ടം 5 ദശലക്ഷം ടൺ

അതേസമയം കയറ്റുമതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു വാർത്ത ഒക്ടോബറിൽ ആരംഭിക്കുന്ന പുതിയ വിപണന വർഷത്തിലേക്കുള്ള ആദ്യഘട്ടത്തിൽ 5 ദശലക്ഷം ടൺ പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്യുമെന്നതാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ  5 ദശലക്ഷം ടൺ വരെ കയറ്റുമതി ആദ്യ ഘട്ടത്തിലും ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിലും അനുവദിക്കുമെന്നാണ് വ്യക്തമാകുന്നത്. 2022 ഒക്‌ടോബർ 1-ന്, പുതിയ സീസൺ ആരംഭിക്കുമ്പോൾ, മുൻ വർഷത്തെ സ്റ്റോക്കുകൾ  6 ദശലക്ഷം ടൺ ഉണ്ടാകുമെന്നും സീചനയുണ്ട്. ഇന്ത്യയുടെ ആഭ്യന്തര പഞ്ചസാര ഉപഭോഗം ഏകദേശം 27.5 ദശലക്ഷം ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു, ബാക്കിയുള്ളവ കയറ്റുമതി ചെയ്യാനാണ് നീക്കം.

വീട്ടിൽ കയറി വായിൽ തുണി തിരുകി പീ‍ഡിപ്പിച്ചു, ഭയത്തിൽ ആരോടും പറഞ്ഞില്ല, വീണ്ടും കാണണം പറഞ്ഞതോടെ പരാതി,അറസ്റ്റ്

click me!