ഒക്ടോബർ മുതൽ പഞ്ചസാര കടൽ കടക്കും; ആദ്യഘട്ടം 5 ദശലക്ഷം ടൺ

By Web TeamFirst Published Sep 14, 2022, 6:37 PM IST
Highlights

ഗോതമ്പും അരിയും കയറ്റുമതി ചെയ്യുന്നില്ല. എന്നാൽ പഞ്ചസാരയ്ക്ക് വിലക്കില്ല. ആദ്യഘട്ടം 5 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യും 

ദില്ലി: ഒക്ടോബറിൽ ആരംഭിക്കുന്ന പുതിയ വിപണന വർഷത്തിലേക്കുള്ള ആദ്യഘട്ടത്തിൽ 5 ദശലക്ഷം ടൺ പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്യും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ  5 ദശലക്ഷം ടൺ വരെ കയറ്റുമതി ആദ്യ ഘട്ടത്തിലും ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിലും അനുവദിക്കും

Read Also: ഇന്ത്യക്കാർക്ക് ലോൺ നൽകാം; രാജ്യത്തെ ശരാശരി ക്രെഡിറ്റ് സ്‌കോർ പുറത്തുവിട്ടു

2022 ഒക്‌ടോബർ 1-ന്, പുതിയ സീസൺ ആരംഭിക്കുമ്പോൾ, മുൻ വർഷത്തെ സ്റ്റോക്കുകൾ  6 ദശലക്ഷം ടൺ ഉണ്ടാകും. ഇന്ത്യയുടെ ആഭ്യന്തര പഞ്ചസാര ഉപഭോഗം ഏകദേശം 27.5 ദശലക്ഷം ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു, ബാക്കിയുള്ളവ കയറ്റുമതി ചെയ്യും.

പണപ്പെരുപ്പം നിയന്ത്രിക്കാൻ പാടുപെടുന്ന രാജ്യം, അടുത്തിടെ ഗോതമ്പ് കയറ്റുമതി നിരോധിക്കുകയും പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുകയും സോയോയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും തീരുവ രഹിത ഇറക്കുമതി അനുവദിക്കുകയും ചെയ്തു.

ആഗോള വിപണിയിൽ പഞ്ചസാര റെക്കോർഡ് അളവിൽ വിറ്റഴിച്ചതിനെത്തുടർന്ന് ആഭ്യന്തര വില പിടിച്ചുനിർത്താൻ നിലവിലെ വിപണന വർഷത്തിൽ ഇന്ത്യ പഞ്ചസാര കയറ്റുമതി 11.2 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തിയിരുന്നു. 

Read Also: പാലിന്റെ ഡിമാൻഡ് കൂടും, കയറ്റുമതി ഉയരും; അഞ്ച് വർഷംകൊണ്ട് 2 മടങ്ങ് വളർച്ച

കയറ്റുമതിയുടെ രണ്ടാം ഘട്ടത്തിന്റെ വലുപ്പം ആഭ്യന്തര ഉൽപ്പാദനത്തെയും വിലയിലുള്ള ചലനങ്ങളെയും ആശ്രയിച്ചിരിക്കുമെന്ന് എംഇഐആർ   
 കമ്മോഡിറ്റീസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ റാഹിൽ ഷെയ്ഖ് പറഞ്ഞു. ആഭ്യന്തര വിലകൾ ഉയർന്നാൽ, രണ്ടാം ഗഡുവിൽ സർക്കാർ  കയറ്റുമതി ചുരുക്കും എന്ന അദ്ദേഹം പറഞ്ഞു. 

അടുത്ത സീസണിലെ ഉൽപ്പാദനം 35 ദശലക്ഷം ടൺ കവിയാനാണ് സാധ്യത. ആഭ്യന്തര ഉപയോഗത്തിനായി 27.5 ദശലക്ഷം മാറ്റിവെച്ചാൽ കയറ്റുമതി ചെയ്യാനുള്ള ഉത്പാദനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 

tags
click me!