വ്യാപാര രംഗം ഉണരുന്നു, മെയ് മാസത്തിൽ രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ വർധന

By Web TeamFirst Published Jun 16, 2021, 10:23 PM IST
Highlights

വ്യാപാര കമ്മി എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ദില്ലി: കയറ്റുമതിയിൽ മെയ് മാസത്തിൽ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 69.35 ശതമാനമാണ് വർധന. ഇക്കുറി 32.27 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾ, എഞ്ചിനീയറിങ് സാധനങ്ങൾ, ആഭരണങ്ങളും അമൂല്യ കല്ലുകളും എന്നീ വിഭാഗങ്ങളിലുണ്ടായ വർധനവാണ് രാജ്യത്തിന് നേട്ടമായത്.

എന്നാൽ രാജ്യത്തേക്കുള്ള ചരക്ക് ഇറക്കുമതി ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയിൽ ഇടിഞ്ഞു. 38.55 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. എന്നാൽ കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 73.64 ശതമാനമാണ് വർധന. 

ഇതേ തുടർന്ന് വ്യാപാര കമ്മി എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഏപ്രിൽ മാസത്തിൽ 15.1 ബില്യൺ ഡോളറും 2019 മെയ് മാസത്തിൽ 16.84 ബില്യൺ ഡോളറുമായിരുന്ന വ്യാപാര കമ്മി ഇക്കഴിഞ്ഞ മെയ് മാസത്തിൽ 6.28 ബില്യൺ ഡോളറാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!