45 ദിവസംകൊണ്ട് തക്കാളി വിറ്റ് നേടിയത് 4 കോടി; കോടീശ്വരനായി ഈ കർഷകൻ

Published : Aug 02, 2023, 04:22 PM IST
45 ദിവസംകൊണ്ട് തക്കാളി വിറ്റ് നേടിയത് 4 കോടി; കോടീശ്വരനായി ഈ കർഷകൻ

Synopsis

15 കിലോഗ്രാം വരുന്ന 40,000 പെട്ടി തക്കാളിയാണ് വിറ്റത്. ഒരു പെട്ടിയുടെ വില 1000 മുതൽ 1500 രൂപ വരെയായിരുന്നു. 

ചിറ്റൂർ; തക്കാളി വില അനുദിനം കുതിച്ചുയരുകയാണ്. ഇതിനിടെയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള ഒരു കർഷകൻ തക്കാളി വിറ്റ് 45 ദിവസം കൊണ്ട് 4 കോടി രൂപ സമ്പാദിച്ചത്. ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തത് പ്രകാരം കമ്മീഷനും ഗതാഗത ചാർജുകളും മറ്റും വെട്ടിക്കുറച്ചതിന് ശേഷം കർഷകന്റെ ലാഭം മൂന്ന് കോടി രൂപയാണ്. 

ചന്ദ്രമൗലി എന്ന കർഷകൻ തന്റെ 22 ഏക്കർ കൃഷിഭൂമിയിലാണ് തക്കാളി കൃഷി ചെയ്തത്.  40,000 പെട്ടി തക്കാളി കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ ചന്ദ്രമൗലി വിറ്റു. പുതയിടൽ, സൂക്ഷ്മ ജലസേചനം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിച്ച് വിളവ് വേഗത്തിൽ ലഭിക്കുന്നതിനായി അദ്ദേഹം അപൂർവയിനം തക്കാളി ചെടികൾ ആണ് നട്ടത്. ജന്മനാടിനോട് ചേർന്നുള്ള കർണാടകയിലെ കോലാർ മാർക്കറ്റിലാണ് അദ്ദേഹം തന്റെ ഉൽപ്പന്നങ്ങൾ വിറ്റത്. 15 കിലോഗ്രാം വരുന്ന 40,000 പെട്ടികൾ ആണ് വിറ്റതെന്ന് ചന്ദ്രമൗലി പറഞ്ഞു. ഒരു പെട്ടിയുടെ വില 1000 മുതൽ 1500 രൂപ വരെയായിരുന്നു. 

ALSO READ: സബ്‌സിഡി പ്രഖ്യാപിച്ച് വെറും ഒരാഴ്ച; ഒഎൻഡിസി വിറ്റത് 10,000 കിലോ തക്കാളി

കൃഷിയിറക്കാനായി എന്റെ 22 ഏക്കർ സ്ഥലത്ത് ഒരു കോടി രൂപ നിക്ഷേപിക്കേണ്ടിവന്നു, ഇതിൽ കമ്മീഷനും ഗതാഗത ചാർജും ഉൾപ്പെടുന്നു. അതിനാൽ, ലാഭം 3 കോടി രൂപയാണെന്ന് ചന്ദ്രമൗലി ഇന്ത്യ ടുഡേയോട് പറഞ്ഞു.  

ദില്ലി രാജസ്ഥാൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സബ്‌സിഡി നിരക്കിൽ 560 ടൺ തക്കാളി വിറ്റഴിച്ചതായി സഹകരണ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ജൂലൈ 14 ന് കിലോയ്ക്ക് 90 രൂപ സബ്‌സിഡി നിരക്കിൽ എൻ‌സി‌സി‌എഫ് തക്കാളി വിൽപ്പന ആരംഭിച്ചിരുന്നു. പിന്നീട് വില 70 രൂപയായി കുറച്ചു. കഴിഞ്ഞ ഒരാഴ്ച മുതൽ മൂന്ന് സംസ്ഥാനങ്ങളിലും കിലോയ്ക്ക് 70 രൂപയ്ക്കാണ് എൻസിസിഎഫ് തക്കാളി വിൽക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം