പൊന്ന് തക്കാളി..! ക‍ർഷകന് ലഭിച്ച വില കേട്ട് ഞെട്ടി നാ‌ട്, തക്കാളിക്ക് ലഭിച്ചത് ഒന്നും രണ്ടുമല്ല ലക്ഷങ്ങൾ

Published : Jul 14, 2023, 08:22 AM IST
പൊന്ന് തക്കാളി..! ക‍ർഷകന് ലഭിച്ച വില കേട്ട് ഞെട്ടി നാ‌ട്, തക്കാളിക്ക് ലഭിച്ചത് ഒന്നും രണ്ടുമല്ല ലക്ഷങ്ങൾ

Synopsis

ചൊവ്വാഴ്ച, 15 കിലോഗ്രാം വരുന്ന തക്കാളി പെട്ടി 1,900 രൂപയ്ക്കാണ് സഹോദരങ്ങൾ വിറ്റത്. അങ്ങനെ ആകെ 2,000 പെട്ടികൾ വിറ്റുവെന്നാണ് റിപ്പോർട്ട്.

ബം​ഗളൂരു: രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുന്നതിനിടയിൽ, കർണാടകയിലെ കോലാർ ജില്ലയിലെ ഒരു കർഷക കുടുംബത്തിന് ലഭിച്ച വില കേട്ട് ഞെട്ടി നാട്. 2000 പെട്ടി തക്കാളി വിറ്റപ്പോൾ കു‌ടുംബത്തിന് 38 ലക്ഷം രൂപ ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോലാർ ജില്ലയിലെ ബേതമംഗല ഗ്രാമത്തിൽ നിന്നുള്ള പ്രഭാകർ ഗുപ്തയും സഹോദരങ്ങളും 40 ഏക്കർ കൃഷിയിടത്തിലാണ് തക്കാളി കൃഷി ചെയ്തത്.

ചൊവ്വാഴ്ച, 15 കിലോഗ്രാം വരുന്ന തക്കാളി പെട്ടി 1,900 രൂപയ്ക്കാണ് സഹോദരങ്ങൾ വിറ്റത്. അങ്ങനെ ആകെ 2,000 പെട്ടികൾ വിറ്റുവെന്നാണ് റിപ്പോർട്ട്. ഒരു പെട്ടിക്ക് 800 രൂപ എന്ന നിരക്കിൽ 2021ൽ ലഭിച്ചതാണ് ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന വില. അതേസമയം, ഈ സീസണിൽ തക്കാളി കൃഷി മോശമായതിനെ തുടർന്ന് കനത്ത നഷ്ടം നേരിട്ട കർഷകരും കോലാറിൽ ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. ബം​ഗളൂരുവിൽ നിലവിൽ 100നും 120നും ഇടയിലാണ് തക്കാളി വില.

അതേസമയം, രാജ്യത്തെവിടെയും തക്കാളി ഇപ്പോൾ ഒരു ചർച്ചാവിഷയം ആയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കല്യാണില്‍ സഹോദരിക്ക് ജന്മദിന സമ്മാനമായി തക്കാളി നല്‍കിയ സഹോദരനെക്കുറിച്ചുള്ള വാര്‍ത്ത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ മധ്യപ്രദേശിൽ തക്കാളി ദമ്പതികള്‍ തമ്മില്‍ പ്രശ്നമുണ്ടാകാനാണ് കാരണമായത്. മധ്യപ്രദേശിലെ ഷാദോളിലാണ് സംഭവം. പൊള്ളുന്ന വിലയ്ക്കിടെ വാങ്ങിയ തക്കാളി ഉപയോഗിച്ചതിനേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടായതും യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ഭക്ഷണം ടിഫിനുകളാക്കി നല്‍കുന്ന വ്യാപാരത്തില്‍ ഏര്‍പ്പെട്ട സഞ്ജീവ് ബര്‍മനും ഭാര്യയും തമ്മിലാണ് തക്കാളിയുടെ പേരില്‍ കലഹമുണ്ടായത്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി പാചകം ചെയ്യാനായി ഉപയോഗിച്ചതിന് പിന്നാലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകളെയും കൂട്ടി വീട് വിട്ട് പോയതായാണ് സഞ്ജീവ് ബര്മന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.  ഇവരെ കണ്ടെത്താന്‍ ശ്രമിച്ച് സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്  സഞ്ജീവ്. 

'പൊന്നും വിലയുള്ള തക്കാളിയെ സംരക്ഷിക്കുന്ന മൂർഖൻ'; എടുക്കാൻ നോക്കിയാൽ ചീറ്റിയെത്തും! വീഡിയോ വൈറൽ

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം