Latest Videos

രാജ്യം പട്ടിണിയിലേക്കോ; ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ കുറവ്

By Web TeamFirst Published Oct 14, 2022, 5:48 PM IST
Highlights

ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ ഇടിവ്. കരുതൽ ശേഖരത്തിനേക്കാൾ കൂടുതൽ ഉണ്ടെന്ന് എഫ്സിഐ. സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടർന്നത്

ദില്ലി: ഭക്ഷ്യധാന്യങ്ങളുടെ സംഭരണം കുറഞ്ഞു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ ശേഖരിക്കുന്ന  അരി, ഗോതമ്പ് എന്നിവയുടെ ശേഖരണത്തിൽ 2021 നെ അപേക്ഷിച്ച് 37  ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം കരുതൽ ശേഖരത്തിനേക്കാൾ കുറവല്ല ഇത്. ഭക്ഷ്യ ധാന്യങ്ങളുടെ കരുതൽ ശേഖരത്തിനേക്കാൾ  66 ശതമാനം കൂടുതലാണ് എന്നാണ് എഫ്സിഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 

സാധരണയായി കരുതൽ ശേഖരമായി 30.55 ദശലക്ഷം ടൺ ഭക്ഷ്യധാന്യം സൂക്ഷിക്കണമെന്നുള്ളതാണ് മാനദണ്ഡം. എന്നാൽ നിലവിൽ 51.14 ദശലക്ഷം ടൺ ധാന്യം സംഭരിച്ചിട്ടുണ്ട്, എന്നാൽ  ഇത് കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനം കുറവാണ്. 

Read Also: 5ജിക്ക് മുൻപ് 5 കോടി സംഭാവന ചെയ്ത് മുകേഷ് അംബാനി; അനുഗ്രഹത്തിനായി ബദ്രി-കേദാർ സന്ദർശനം

ഗോതമ്പിന്റെ സംഭരണം കുറഞ്ഞതും സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഭാഗമായി ധാന്യം നൽകേണ്ടി വന്നതും ധന്യ ശേഖരത്തെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു. 

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, നിലവിൽ 22.75 മെട്രിക് ടൺ ഗോതമ്പും 20.47 മെട്രിക് ടൺ അരിയും 11.83 മെട്രിക് ടൺ നെല്ലും ശേഖരത്തിൽ ഉണ്ട്. എന്നാൽ കഴിഞ്ഞ വർഷം 6.85 മെട്രിക് ടൺ ഗോതമ്പും 25.33 മെട്രിക് ടൺ അരിയും 14.07 മെട്രിക് ടൺ നെല്ലും ശേഖരത്തിൽ ഉണ്ടായിരുന്നു. 

Read Also: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 7.41 ശതമാനം; അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

 ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള ഭക്ഷ്യധാന്യ ആവശ്യകതകൾ, മറ്റ് ക്ഷേമ പരിപാടികൾ, പിഎംജികെഎവൈ എന്നിവയ്ക്കായി നൽകേണ്ട ധാന്യം നൽകി കഴിഞ്ഞു എന്ന് ഭക്ഷ്യ മന്ത്രാലയം ഈ മാസം ആദ്യം പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. പിഎംജികെഎവൈ നടപ്പിലാക്കുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തേക്ക് ഏകദേശം 11 മില്ല്യൺ ടൺ ഗോതമ്പും 22.5 മില്ല്യൺ അരിയും വേണ്ടി വരും. 

click me!