സീനിയർ സിറ്റിസണാണോ? ഒരു വർഷത്തേക്കുള്ള നിക്ഷേപത്തിന് വമ്പൻ പലിശയുമായി ഈ ബാങ്കുകൾ

Published : May 11, 2025, 05:40 PM IST
സീനിയർ സിറ്റിസണാണോ? ഒരു വർഷത്തേക്കുള്ള നിക്ഷേപത്തിന് വമ്പൻ പലിശയുമായി ഈ ബാങ്കുകൾ

Synopsis

2025 ലെ ബജറ്റിൽ മുതിർന്ന പൗരൻമാർക്ക് പലിശ വരുമാനത്തിനുള്ള ടിഡിഎസ് പരിധി കുത്തനെ കൂട്ടിയിട്ടുണ്ട്


റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ വായ്പാ നിക്ഷേപ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. 8.25% വരെ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നിരവധി ബാങ്കുകൾ ഇപ്പോഴും ഉണ്ട്.  രാജ്യത്തെ പല ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ വമ്പൻ പലിശ നൽകുന്നുണ്ട്. അതേസമയം ഈ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സാധാരണ നിരക്കുകളേക്കാൾ കൂടുതൽ പലിശ നൽകുന്നു.

ഒരു വർഷത്തെ കാലാവധിക്ക് നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് എത്ര പലിശ ലഭിക്കും? നിരക്കുകൾ അറിയാം 

ബന്ധൻ ബാങ്ക്

ഒരു വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് ബന്ധൻ ബാങ്ക് 8.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ഇൻഡസ്ഇൻഡ് ബാങ്ക്

 ഒരു വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് 8% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു

ആർ‌ബി‌എൽ ബാങ്ക്

തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.75% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

മുതിർന്ന പൗരന്മാർക്ക് എഫ്ഡികളിൽ നിക്ഷേപിക്കുന്നതിനുള്ള ഉയർന്ന ടിഡിഎസ് പരിധി അറിയാം 

2025 ലെ ബജറ്റിൽ മുതിർന്ന പൗരൻമാർക്ക് പലിശ വരുമാനത്തിനുള്ള ടിഡിഎസ് പരിധി കുത്തനെ കൂട്ടിയിട്ടുണ്ട്. 50,000 രൂപയിൽ നിന്നും ഒരു ലക്ഷമായാണ് നികുതി പരിധി കൂട്ടിയത്. അതായത് 1 ലക്ഷം രൂപ വരെയുള്ള പലിശ വരുമാനത്തിന് മുതിർന്ന പൗരൻമാർ ടിഡിഎസ് നൽകേണ്ടതില്ല. അതായത്, ബാങ്ക് എഫ്ഡിയിലെ പലിശ തുക 1 ലക്ഷം രൂപയിൽ കുറവാണെങ്കിൽ, അതത് ബാങ്ക് ഒരു ടിഡിഎസും കുറയ്ക്കില്ല. മാത്രമല്ല, പലിശ തുക 1 ലക്ഷം രൂപയിൽ കൂടുതലാണെങ്കിലും എല്ലാ കിഴിവുകൾക്കും ശേഷമുള്ള നിങ്ങളുടെ ആകെ വരുമാനം 12 ലക്ഷം രൂപയിൽ കുറവാണെങ്കിൽ പോലും, നിങ്ങൾക്ക് ഫോം 15 എച്ച് സമർപ്പിക്കാം

  

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം