എഫ്‌ഡിക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്ക് ഏത്? നിക്ഷേപിക്കുന്നതിന് മുൻപ് നി‍ർബന്ധമായും ഈ കാര്യങ്ങൾ അറിയണം

Published : Mar 04, 2025, 05:37 PM IST
എഫ്‌ഡിക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്ക് ഏത്? നിക്ഷേപിക്കുന്നതിന് മുൻപ് നി‍ർബന്ധമായും ഈ കാര്യങ്ങൾ അറിയണം

Synopsis

ദീർഘകാലാടിസ്ഥാനത്തിൽ കണക്കു കൂട്ടുമ്പോൾ മാത്രമാണ് പലിശ നിരക്കിൻ്റെ ചെറിയ വ്യത്യാസങ്ങൾ പോലും വലിയതായി പ്രതിഫലിക്കുന്നത് മനസ്സിലാക്കാൻ സാധിക്കുക

നപ്രിയ നിക്ഷേപ മാർ​ഗമാണ് സ്ഥിര നിക്ഷേപം. റിസ്കില്ലാതെ നിക്ഷേപിച്ച് ഉയർന്ന വരുമാനം നേടാമെന്നുള്ളതാണ്‌ കൂടുതൽ പേരും ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാനുള്ള കാരണം. ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നിന് മുൻപ് ഏത് ബാങ്കിൽ നിന്നാണ് ഉയർന്ന പലിശ ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇതിനായി രാജ്യത്തെ പളിശ നിരക്കുകൾ താരതമ്യം ചെയ്യണം. ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് പലിശ നിരക്കിൽ ഉണ്ടാകുന്നതെങ്കിലും അത് വരുമാനത്തിലേക്ക് എത്തുമ്പേൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. 

ദീർഘകാലാടിസ്ഥാനത്തിൽ കണക്കു കൂട്ടുമ്പോൾ മാത്രമാണ് പലിശ നിരക്കിൻ്റെ ചെറിയ വ്യത്യാസങ്ങൾ പോലും വലിയതായി പ്രതിഫലിക്കുന്നത് മനസ്സിലാക്കാൻ സാധിക്കുക. ഉദാഹരണത്തിന്, 10 ലക്ഷം രൂപയാണഅ നിക്ഷേപിച്ചതെങ്കിൽ  50 ബേസിസ് പോയിന്റ് അധിക പലിശ ലഭിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ 5,000 അധിക വരുമാനം ലഭിക്കും. മൂന്ന് വർഷത്തേക്കുള്ള എഫ്‌ഡി ആണെങ്കിൽ, അധിക വരുമാനം 15,000 രൂപയോളമാകും. എഫ്‌ഡി തുക ഇരട്ടിയാക്കുകയാണെങ്കിൽ, ഈ അധിക വരുമാനം 30,000 വരെയാകാം.

ഇതുകൊണ്ടാണ് നിക്ഷേപിക്കുന്നതിന് മുൻപ് ബാങ്കുകളുടെ പലിശ  നിരക്കുകൾ പരിശോധിക്കണെന്ന് പറയുമന്നത്. രാജ്യത്തെ മുൻനിര ബാങ്കുകളുടെ പലിശ നിരക്കുകൾ പരിശോധിക്കാം.

 

ബാങ്ക്                                                പലിശമുതിർന്ന പൗരന്മാരുടെ പലിശകാലാവധി
എച്ച്ഡിഎഫ്സി ബാങ്ക്    7.4 7.94 വർഷം 7 മാസം
ഐസിഐസിഐ ബാങ്ക്7.257.85 15-18 മാസം
കൊട്ടക് മഹീന്ദ്ര  7.47.9 390 ദിവസം
ഫെഡറൽ ബാങ്ക്  7.58444 ദിവസം
സ്റ്റേറ്റ് ബാങ്ക്7   7.52-3 വർഷം
ബാങ്ക് ഓഫ് ബറോഡ    7.15 7.65 2-3 വർഷം
യൂണിയൻ ബാങ്ക്  7.37.8456 ദിവസം



 

 

 


 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം