ഫെഡറൽ - കൊട്ടക് ലയനം; ഉറ്റുനോക്കി ഉപയോക്താക്കൾ, സത്യം ഇതെന്ന് ബാങ്കുകൾ

By Web TeamFirst Published Sep 6, 2022, 4:02 PM IST
Highlights

സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകൾ ആയ ഫെഡറൽ ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും ലയന ചർച്ചകൾ നടത്തുകയാണ്. ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ നേരിടേണ്ടി വന്നേക്കാം. സത്യാവസ്ഥ ഇതാണെന്ന് ഫെഡറൽ ബാങ്ക്
 

ദില്ലി: കേരളം ആസ്ഥാനമായ ഫെഡറൽ  ബാങ്ക് കൊട്ടക് മഹീന്ദ്ര ബാങ്കുമായി ലയന ചർച്ചകൾ നടത്തുകയാണെന്ന വാർത്ത നിഷേധിച്ചു. സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകൾ ലയന ചർച്ചകൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന്  സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് ഫെഡറൽബാങ്ക് വ്യക്തമാക്കി. എന്നാൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

Read Also: കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം

ലയന ചർച്ചകൾ നടത്തുമ്പോൾ സെബി ) റെഗുലേഷൻസ്, 2015 പ്രകാരം സ്റ്റോക്ക് സ്‌ചങ്കുകളെ റിപ്പോർട്ട് ചെയ്യേണ്ടത് ആവശ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകൾ നടത്തുന്നില്ല എന്ന് ബാങ്ക് സെബിയെ അറിയിച്ചു. 

അതേസമയം, ഫെഡറൽ-കൊട്ടക് ബാങ്ക് ലയനത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നതോടെ ഫെഡറൽ ബാങ്ക് ഓഹരി വില കുതിച്ചുയർന്നു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്ഇ) ഏകദേശം 7 ശതമാനം ഉയർന്ന് 127.45 രൂപയിലെത്തി.

ഇന്നലെ ബാങ്കിന്റെ ഓഹരി നിഫ്റ്റി സൂചികയിൽ 129.75 രൂപയിലെത്തി പിന്നീട്, ഓഹരി വില 3 ശതമാനത്തിലധികം മുന്നേറി. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഫെഡറൽ ബാങ്ക് സ്റ്റോക്ക് വില 40 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഇത് ജൂൺ പാദത്തിൽ ബാങ്കിന്റെ ബിസിനസ് വളർച്ച ശക്തമാകാൻ കാരണമായി. ജൂണിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അറ്റാദായം 63.53 ശതമാനം വർധിച്ച് 600.66 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 367.29 കോടി രൂപയായിരുന്നു ഇത്.

Read Also: എയർ ഇന്ത്യയ്ക്കായി 4 ബില്യൺ ഡോളർ; വമ്പൻ പദ്ധതിയുമായി ടാറ്റ

1931-ൽ സ്ഥാപിതമായ ഫെഡറൽ ബാങ്കിന് ഇപ്പോൾ രാജ്യത്തുടനീളം 1,250-ലധികം ബ്രാഞ്ചുകളുണ്ട്. കൂടാതെ, ഖത്തർ, കുവൈറ്റ്, ഒമാൻ, യുഎഇ (അബുദാബി, ദുബായ്) എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ ശാഖകളുണ്ട്. 
 

click me!