ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതിയുണ്ടോ; എളുപ്പം പരിഹാരം തേടാം

Published : Aug 28, 2023, 10:53 PM IST
ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതിയുണ്ടോ; എളുപ്പം പരിഹാരം തേടാം

Synopsis

ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട് 

 

ആധാർ നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഒരു നിയമപരമായ അതോറിറ്റിയാണ് യുഐഡിഎഐ. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സംവിധാനമായ ആധാർ പ്രോഗ്രാമിന്റെ നടത്തിപ്പിന്റെ ഉത്തരവാദിത്തം യുഐഡിഎഐക്കാണ്. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്ന് അറിയിച്ച് യുഐഡിഎഐ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

എങ്ങനെ ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതി നല്‍കാം?

സ്റ്റെപ് 1: https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
സ്റ്റെപ് 2: 'പരാതി ഫയൽ ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: പേര്, ഫോണ്‍ നമ്പര്‍, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
സ്റ്റെപ് 4: ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും 'പരാതിയുടെ വിഭാഗം' തെരഞ്ഞെടുക്കുക
>> ആധാര്‍ ലൈറ്റര്‍/ പിവിസി സ്റ്റാറ്റസ്
>> ഓഥന്റിക്കേഷനിലെ തടസം
>> അഗംത്വം എടുക്കുന്നതിലെ പ്രശ്‌നം
>> ഓപറേറ്റര്‍/ എന്റോള്‍മെന്റ് ഏജന്‍സി
>> പോര്‍ട്ടല്‍/ അപേക്ഷയിലെ പ്രശ്‌നം
>> അപ്‌ഡേറ്റ് ചെയ്യാനുള്ള തടസം
സ്റ്റെപ് 5: പരാതിയുടെ സ്വഭാവമനുസരിച്ച്, 'കാറ്റഗറി ടൈപ്പ്' തെരഞ്ഞെടുക്കുക
സ്റ്റെപ് 6: കാപ്ച്ച കോഡ് നല്‍കുക, നെക്സ്റ്റ്-ല്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് സുബ്മിറ്റ് നല്‍കുക
 (ലഭിക്കുന്ന കംപ്ലെയിന്റ് നമ്പര്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി കുറിച്ചുവെയ്ക്കുക) 

 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ