'അസാധ്യമല്ല, സാധ്യമാകുന്നത്': അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‍വ്യവസ്ഥ സാധ്യമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

By Web TeamFirst Published Oct 17, 2019, 12:04 PM IST
Highlights

രാജ്യത്തിന്‍റെ വിലക്കയറ്റത്തോത് നാല് ശതമാനത്തിന് മുകളില്‍ പോകാതെ നോക്കുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ചാ നിരക്കായ 7.5 ശതമാനത്തിന് മുകളിലേക്ക് ഇന്ത്യ വളരുകയും ചെയ്താല്‍ ലക്ഷ്യമിട്ട അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‍വ്യവസ്ഥ സാധ്യമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 

ദില്ലി: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ അഞ്ച് ലക്ഷം കോടി ഡോളറിലേക്ക് ഉയര്‍ത്താനുളള ലക്ഷ്യം വെല്ലുവിളിയാണെങ്കിലും സാധ്യമാകുന്നതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ 2025 ല്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‍വ്യവസ്ഥയാക്കുകയെന്നത് എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. കഴിഞ്ഞ ദിവസം അമേരിക്കയിലെ കൊളംബിയന്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ധനമന്ത്രിയുടെ അഭിപ്രായ പ്രകടനം. 

രാജ്യത്തിന്‍റെ വിലക്കയറ്റത്തോത് നാല് ശതമാനത്തിന് മുകളില്‍ പോകാതെ നോക്കുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ചാ നിരക്കായ 7.5 ശതമാനത്തിന് മുകളിലേക്ക് ഇന്ത്യ വളരുകയും ചെയ്താല്‍ ലക്ഷ്യമിട്ട അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‍വ്യവസ്ഥ സാധ്യമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷം ധനപരമായ കൂടുതല്‍ പരിഷ്കരണ നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും നിര്‍മല സീതാരാമന്‍ നല്‍കി. 
 

click me!