ചെലവുകൾ കുറയ്ക്കണം, മന്ത്രാലയങ്ങൾക്ക് നിർദ്ദേശവുമായി ധനമന്ത്രാലയം

Web Desk   | Asianet News
Published : Jun 13, 2021, 07:43 PM IST
ചെലവുകൾ കുറയ്ക്കണം, മന്ത്രാലയങ്ങൾക്ക് നിർദ്ദേശവുമായി ധനമന്ത്രാലയം

Synopsis

കേന്ദ്ര സർക്കാരിന്റെ ബജറ്റ് കമ്മി പരിധികൾ ലംഘിക്കുമോ എന്ന ആശങ്കയെ തുടർന്നാണ് നടപടി. 

ദില്ലി: കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ചെലവ് നിയന്ത്രിക്കാൻ ധനമന്ത്രാലയം. നിയന്ത്രിക്കാവുന്ന ചെലവുകളിൽ 20 ശതമാനത്തിന്റെ കുറവ് വരുത്താൻ ധനമന്ത്രാലയം മറ്റ് മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകി. 

ആഭ്യന്തര-വിദേശ യാത്രകൾ, അധികസമയ വേതനം, വാടകകൾ, ഓഫീസ് ചെലവുകൾ തുടങ്ങിയവയിലും മറ്റ് സാധ്യമായ മേഖലകളിലെല്ലാം കടുത്ത നിയന്ത്രണം വേണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. കൊവിഡ് പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പട്ട ചെലവുകൾക്ക് ഇളവുണ്ട്. 

കേന്ദ്ര സർക്കാരിന്റെ ബജറ്റ് കമ്മി പരിധികൾ ലംഘിക്കുമോ എന്ന ആശങ്കയെ തുടർന്നാണ് നടപടി. കൂടാതെ രാജ്യത്തിന് ആവശ്യമായ റേഷൻ വിതരണം, സൗജന്യ വാക്സീൻ തു‌ടങ്ങിയവയ്ക്കായി 1.45 ലക്ഷം കോടി രൂപ അധികമായ കണ്ടെത്തേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്