ഇന്ധന വില വർധന ജനങ്ങൾക്ക് പ്രയാസകരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

Published : Jun 13, 2021, 04:54 PM IST
ഇന്ധന വില വർധന ജനങ്ങൾക്ക് പ്രയാസകരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

Synopsis

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടിയത് എന്തുകൊണ്ടാണെന്ന് രാഹുൽഗാന്ധി പറയണം

ദില്ലി: ഇന്ധന വിലവർധന  ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വർഷം 35000 കോടി രൂപ കൊവിഡ് വാക്സീനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികൾക്കായി പണം കരുതി വെക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടിയത് എന്തുകൊണ്ടാണെന്ന് രാഹുൽഗാന്ധി പറയണം. പാവപ്പെട്ടവരെ കുറിച്ച് രാഹുൽഗാന്ധിക്ക് ആശങ്ക ഉണ്ടെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധന വിലയിലെ നികുതി കുറയ്ക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി