രാജ്യത്തിന് ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകില്ലെന്ന സൂചന നൽകി റിസർവ് ബാങ്ക് ​ഗവർണർ

By Web TeamFirst Published Apr 27, 2020, 3:51 PM IST
Highlights

സർക്കാർ നീതിപൂർവവും സന്തുലിതവുമായ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദാസ് പറഞ്ഞു.

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിലെ ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നത് വെല്ലുവിളിയാണെന്നും ധനസമ്പാദനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള 29.7 ലക്ഷം കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഇന്ത്യയിൽ 26,496 അണുബാധകൾക്കും 824 മരണങ്ങൾക്കും വൈറസ് കാരണമായി. സർക്കാർ ഒരു മാസത്തിലധികം രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

“ധനപരമായ നടപടികൾ പ്രധാനമാണ്, സർക്കാർ പാക്കേജുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോവുകയാണ്,” ദാസ് പ്രമുഖ ന്യൂസ് ഏജൻസിയുടെ അഭിമുഖത്തിൽ പറഞ്ഞു. 

പകർച്ചവ്യാധിയിൽ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിനിടയിൽ, ധനക്കമ്മി സംബന്ധിച്ച ചോദ്യത്തിന് സർക്കാർ നീതിപൂർവവും സന്തുലിതവുമായ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദാസ് പറഞ്ഞു.

ഈ വർഷം (2020/21) 3.5 ശതമാനം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും അതിനപ്പുറത്തേക്ക് പോകുന്നത് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു, നേരിട്ടുള്ള നികുതി പിരിവുകളെയും കൊറോണ ബാധിച്ചേക്കാം.

 

click me!