ഐസിഐസിഐ ബാങ്കിന്‍റെയും ആക്സിസ് ബാങ്കിന്‍റെയും റേറ്റിംഗ് താഴ്ന്നു

By Web TeamFirst Published Jun 4, 2019, 4:56 PM IST
Highlights

ഇന്ത്യന്‍ ബാങ്കിംഗ് മേഖല ഇപ്പോഴും മൂലധന പ്രതിസന്ധി നേരിടുകയാണെന്ന് ഫിച്ച് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അടുത്ത രണ്ട് വര്‍ഷത്തേക്കും കൂടി ‌ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ പ്രകടനം ശരാശരിയിലും താഴെയായിരിക്കുമെന്നാണ് ഫിച്ച് അഭിപ്രായപ്പെടുന്നത്. 

മുംബൈ: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് ഐസിഐസിഐ ബാങ്കിന്‍റെയും ആക്സിസ് ബാങ്കിന്‍റെയും റേറ്റിംഗ് താഴ്ത്തി. നേരത്തെ ഉണ്ടായിരുന്ന ബിബിബി മൈനസ് റേറ്റിംഗില്‍ നിന്ന് ബിബി പ്ലസിലേക്കാണ് റേറ്റിംഗ് താഴ്ത്തിയത്. 

ഇന്ത്യന്‍ ബാങ്കിംഗ് മേഖല ഇപ്പോഴും മൂലധന പ്രതിസന്ധി നേരിടുകയാണെന്ന് ഫിച്ച് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അടുത്ത രണ്ട് വര്‍ഷത്തേക്കും കൂടി ‌ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ പ്രകടനം ശരാശരിയിലും താഴെയായിരിക്കുമെന്നാണ് ഫിച്ച് അഭിപ്രായപ്പെടുന്നത്. 

ഫിച്ചിന്‍റെ ബിബിബി റേറ്റിംഗ് മികച്ച ക്രെഡിറ്റ് ക്വാളിറ്റി പ്രധാനം ചെയ്യുന്ന സ്ഥാപനമാണ് എന്ന കാഴ്ചപ്പാട് നല്‍കുന്നതാണ്. എന്നാല്‍, ബിബി റേറ്റിംഗുകള്‍ ഊഹാടിസ്ഥാനത്തിലുള്ള ഗ്രേഡാണ്.  

click me!