പലിശ കൂട്ടി ഈ ബാങ്കുകൾ; റിസ്കില്ലാതെ ഉയർന്ന വരുമാനം നേടണമെങ്കിൽ ഇപ്പോൾ നിക്ഷേപിക്കാം

Published : Sep 08, 2023, 04:57 PM IST
പലിശ കൂട്ടി ഈ ബാങ്കുകൾ; റിസ്കില്ലാതെ ഉയർന്ന വരുമാനം നേടണമെങ്കിൽ ഇപ്പോൾ നിക്ഷേപിക്കാം

Synopsis

നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണോ? വിപണിയിലെ റിസ്കുകൾ ഇല്ലാത്ത ഉയർന്ന വരുമാനം ഉറപ്പിക്കാം. ഫിക്സഡ് ഡെപോസിറ്റിന് ഈ ബാങ്കുകൾ പലിശ നിരക്ക് കുത്തനെ ഉയർത്തി   

ലിശനിരക്ക് പുതുക്കി രണ്ട് ബാങ്കുകൾ. പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കും സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കുമാണ് സെപ്തംബർ ആദ്യവാരം പലിശനിരക്ക് പുതുക്കിയത്. ഡിസിബി ബാങ്ക് രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പുതുക്കിയത്. അതേസമയം പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെയും, സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്. 

ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്

ഡിസിബി ബാങ്ക് 

ഡിസിബി ബാങ്കിന്റെ  സ്ഥിരനിക്ഷേപനിരക്കുകൾ ഇങ്ങനെയാണ്-. 6 മാസം മുതൽ 10 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനമാണ് നിലവിലെ പലിശ. 10 മാസം മുതൽ 12 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.90 ശതമാനവും, 12 മാസവും 10 ദിവസകാലാവധിയിലുള്ളതുമായ നിക്ഷേപങ്ങൾക്ക്  7.25 ശതമാനം, 12 മാസവും 11 ദിവസം മുതൽ 18 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.15% വുമാണ് നിലവിലെ പലിശനിരക്ക്. 

18 മാസവും 6 ദിവസവും മുതൽ 700 ദിവസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.50%  മാണ് നിരക്ക്.  700 ദിവസം മുതൽ 25 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.55 ശതമാനവുമാണ് ബാങ്ക്  ലഭ്യമാക്കുന്നത്. 37 മാസത്തിൽ കൂടുതലുള്ളതും 61 മാസത്തിൽ താഴെയുള്ളതുമായ നിക്ഷേങ്ങൾക്ക് 7.40 ശതമാനം പലിശ ലഭിക്കും. 25 മാസത്തേക്കും, 37 മാസത്തേക്കും  ഏറ്റവും ഉയർന്ന നിരക്കായ 7.75 ശതമാനമാണ് പലിശ. മുതിർന്ന പൗരൻമാർക്ക് നിക്ഷേപങ്ങൾക്ക് .50 ശതമാനം പലിശനിരക്ക് അധികം ലഭിക്കും. 

ALSO READ: കുതിര വളർത്തുകാരന്റെ മകൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ ഫാർമ കമ്പനി ഉടമ; ആസ്തി ഇതാണ്

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.ഒരു കോടി രൂപവരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് 2.70 ശതമാനമാണ് പലിശ. ഒരു കോടി മുതൽ 100 കോടി രൂപവരെയുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് 2.90 ശതമാനമാണ് പലിശ. 100 കോടി മുതൽ 500 കോടി വരെയുള്ളതിന് 4.55 ശതമാനവും, 5 കോടിക്ക് മുകളിൽ 5 ശതമാനവുമാണ് ബാങ്ക് ലഭ്യമാക്കുന്ന നിലവിലെ പലിശനിരക്ക് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്