ഫ്ലൈറ്റ് വൈകുകയോ റദ്ദാക്കുകയോ ചെയ്തോ; നഷ്ടപരിഹാരം കിട്ടുമോ? അറിയണ്ടതെല്ലാം

Published : Jan 08, 2024, 06:33 PM IST
ഫ്ലൈറ്റ് വൈകുകയോ റദ്ദാക്കുകയോ ചെയ്തോ; നഷ്ടപരിഹാരം കിട്ടുമോ? അറിയണ്ടതെല്ലാം

Synopsis

സാധാരണഗതിയിൽ, ആറുമണിക്കൂറിലധികം കാലതാമസം ഉണ്ടായാൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും അല്ലെങ്കിൽ പകരം ഫ്ലൈറ്റും ലഭിക്കാൻ അർഹതയുണ്ട്

നത്ത മൂടൽമഞ്ഞ് കാരണം ഉത്തരേന്ത്യയിൽ വിമാന സർവീസുകൾ തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണ്  . കാലാവസ്ഥയുമായി ബന്ധപ്പെട്ട കാലതാമസമോ റദ്ദാക്കലോ എന്നത്തേക്കാളും  സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, യാത്രാ ഇൻഷുറൻസ്  സ്വീകരിക്കുന്നതാണ് നല്ലത്. കാരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  കാരണം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ എയർലൈനുകൾക്ക് ബാധ്യതയില്ല.

2022 ഡിസംബറിൽ, ഫ്ലൈറ്റ് റദ്ദാക്കലും കാലതാമസവും കാരണം വിമാന യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക്  നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം വിമാനം റദ്ദാക്കിയാൽ, വിമാനക്കമ്പനികൾ ഒന്നുകിൽ മറ്റൊരു ഫ്ലൈറ്റ് നൽകണം അല്ലെങ്കിൽ വിമാന ടിക്കറ്റ്  റീഫണ്ടിനു പുറമേ നഷ്ടപരിഹാരവും നൽകും. കൂടാതെ, ബദലായി ഏർപ്പെടുത്തിയ വിമാനത്തിനായി കാത്തിരിക്കുന്ന സമയത്ത് വിമാനത്താവളത്തിൽ  യാത്രക്കാർക്ക് എയർലൈൻ ഭക്ഷണവും  നൽകണം.

ഫ്ലൈറ്റ് വൈകിയാൽ, എയർലൈൻ ഭക്ഷണമോ ലഘുഭക്ഷണമോ, മറ്റൊരു ഫ്ലൈറ്റോ, ഹോട്ടൽ താമസത്തിനുള്ള ചെലവോ, ടിക്കറ്റിന്റെ മുഴുവൻ റീഫണ്ടോ നൽകേണ്ടതുണ്ട്. അതസമയം വിമാനക്കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണമായ സാഹചര്യങ്ങൾ കാരണം, റദ്ദാക്കലും കാലതാമസവും ഉണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല.

സാധാരണഗതിയിൽ, ആറുമണിക്കൂറിലധികം കാലതാമസം ഉണ്ടായാൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും അല്ലെങ്കിൽ പകരം ഫ്ലൈറ്റും ലഭിക്കാൻ അർഹതയുണ്ട്. ഈ കാലതാമസം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരെ അറിയിക്കേണ്ടതാണ്. എന്നാൽ മൂടൽമഞ്ഞുമായി ബന്ധപ്പെട്ട കാലതാമസത്തിന്റെ കാര്യത്തിൽ, അതിന് സാധിക്കില്ല. കൂടാതെ, വിമാനം രാത്രി 8 മണിക്കും പുലർച്ചെ 3 മണിക്കും ഇടയിൽ പുറപ്പെടുകയും ആറ് മണിക്കൂറിലധികം വൈകുകയും ചെയ്താൽ, യാത്രക്കാർക്ക് കോംപ്ലിമെന്ററി ഹോട്ടൽ താമസവും നൽകണം. അതേ സമയം കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന്റെ കാര്യത്തിൽ ഇത് എയർലൈനിന്റെ വിവേചനാധികാരത്തിലാണ്.  

PREV
Read more Articles on
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ