പ്രളയ സെസ് ജൂലൈ വരെ മാത്രം, തുടരില്ലെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി

By Web TeamFirst Published Jan 15, 2021, 1:42 PM IST
Highlights

2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരേണ്ടെന്നാണ് ബജറ്റ് തീരുമാനം. ഈ പശ്ചാത്തലത്തിൽ സാധനങ്ങൾക്ക് വില കുറയേണ്ടതാണ്. 

തിരുവനന്തപുരം: 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് തുടരില്ല. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരേണ്ടെന്നാണ് ബജറ്റ് തീരുമാനം. സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന  പ്രഖ്യാപനമാണിത്. പ്രളയ സെസ് ഒഴിവാക്കുന്നതോടെ  ഒട്ടുമിക്ക വസ്തുക്കൾക്കും വില കുറയും.

ജി.എസ്.ടി നിയമത്തിലെ റിവ്യൂ സംവിധാനം ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപന വേളയിൽ ധനമന്ത്രി വ്യക്തമാക്കി. ഇതിലൂടെ തെറ്റായ നികുകി നിർണയങ്ങൾ പരിശോധിക്കുവാനും നികുതി നിർണയത്തിലെ കൃത്യത ഉറപ്പുവരുത്താനും സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

 

click me!