
മുംബൈ: ജൂലൈ മാസം ഇതുവരെ ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ നിന്ന് 4,500 കോടി രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചു. ഡിപോസിറ്ററികളുടെ ഡാറ്റ അനുസരിച്ച്, വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ), ഈ മാസം ഇതുവരെ ഇന്ത്യൻ ഇക്വിറ്റി വിപണികളിൽ നിന്ന് 4,515 കോടി രൂപ പിൻവലിച്ചു.
എന്നാൽ, ഇതേ കാലയളവിൽ 3,033 കോടി രൂപ ഡെറ്റ് വിഭാഗത്തിലേക്ക് നിക്ഷേപിച്ചു, ഇന്ത്യൻ മൂലധന വിപണികളിൽ നിന്ന് 1,482 കോടി രൂപ പുറത്തേക്ക് പോയി. ഏപ്രിൽ, മെയ് മാസങ്ങളിൽ നിക്ഷേപ വരവിൽ ഇടിവ് നേരിട്ടിരുന്നു. എന്നാൽ, ജൂണിൽ എഫ്പിഐകൾ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ 17,215 കോടി രൂപ നിക്ഷേപിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona