എണ്ണപ്പാടം വില്‍പ്പന: വീഡിയോകോണുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇഡി പരിശോധന

By Web TeamFirst Published Jul 18, 2021, 5:49 PM IST
Highlights

വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുംബൈയിലെ കേന്ദ്രങ്ങളിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന.

മുംബൈ: ആഫ്രിക്കയിലെ മൊസാംബിക്കില്‍ വീഡിയോകോണ്‍ കമ്പനിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന എണ്ണപ്പാടം വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ പരിശോധന ശക്തിമാക്കി ഇഡി. പ്രസ്തുത വിഷയത്തില്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്തിന്റെ പേരില്‍ സിബിഐ കേസ് നിലവിലുണ്ട്. 

വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുംബൈയിലെ കേന്ദ്രങ്ങളിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന. കമ്പനി സ്വീകരിച്ച വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കി. 

പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്കിന്റെ നേതൃത്വത്തിലുളള കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത് വകമാറ്റി എന്ന ഗുരുതരമായ ആരോപണം നേരിടുകയാണ് കമ്പനി ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്ത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!