Fuel Price Hike| ഇന്നത്തെ ഇന്ധനവില

By Web TeamFirst Published Nov 3, 2021, 11:25 AM IST
Highlights

കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ

തിരുവനന്തപുരം: കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയിൽ മാറ്റമില്ല. ഏഴ് ദിവസം തുടർച്ചയായി ഇന്ധന വില വർധിച്ചു. (Fuel Price Hike)ഇന്നത്തെ പെട്രോൾ, ഡീസൽ വില (Petrol, diesel price) ഇന്നലത്തേതിന് സമാനമാണ്. കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ.

ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്) കേരളത്തിൽ

കാസർകോട്- ₹ 111.45
കണ്ണൂർ- ₹ 110.47
കോഴിക്കോട്- ₹ 110.52
കൽപ്പറ്റ- ₹ 111.47
മലപ്പുറം- ₹ 111.02
പാലക്കാട്- ₹ 111.55
തൃശൂർ- ₹ 110.88
കൊച്ചി- ₹ 110.22
ആലപ്പുഴ- ₹ 110.70
കോട്ടയം- ₹ 110.73
പത്തനംതിട്ട- ₹ 111.34
കൊല്ലം- ₹ 111.69
തിരുവനന്തപുരം- ₹ 112.41


കേരളത്തിലെ ഇന്നത്തെ ഡീസൽ വില (ലിറ്ററിന്)

കാസർകോട്- ₹ 104.94
കണ്ണൂർ - ₹ 104.02
കോഴിക്കോട് - ₹ 104.07
കൽപ്പറ്റ - ₹ 104.89
മലപ്പുറം- ₹ 104.54
പാലക്കാട്- ₹ 105.01
തൃശൂർ- ₹ 104.38
കൊച്ചി- ₹ 103.76
ആലപ്പുഴ- ₹ 104.21
കോട്ടയം- ₹ 104.24
പത്തനംതിട്ട - ₹ 104.81
കൊല്ലം - ₹ 105.14
തിരുവനന്തപുരം - ₹ 105.82

പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയുമാണ് ഒക്ടോബറിൽ കൂടിയത്. ഒക്ടോബർ മാസം ഇന്ധനവില റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപ, ചെന്നൈയിൽ പെട്രോൾ വില 102.59 രൂപ.

ഇതിനു മുൻപ് ഏറ്റവും കൂടുതൽ പെട്രോൾ ഡീസൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയുമാണ് വർധിച്ചത്. ഇതിനിടെ ഇന്ധനവില കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2021 ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും കുറഞ്ഞു. സെപ്റ്റംബറിൽ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് സമീപകാലത്തെ ഏറ്റവും വലിയ കുറവ്. സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചു.

ഇതേ കാലത്ത് ക്രൂഡ് ഓയിൽ വില ഇരട്ടിയായി. ഒക്ടോബറിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബാരലിന് ശരാശരി 40.66 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് വില, കഴിഞ്ഞമാസം 86 ഡോളറിലെത്തി. ജനുവരിയിൽ 54.79 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില. ഇന്ധന ഉൽപ്പാദകരിലെ ആഗോള ഭീമനായ സൗദി അരാംകോ 158 ശതമാനം ലാഭവർധന നേടി.

click me!