"ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ

Published : Aug 24, 2022, 06:29 PM ISTUpdated : Aug 24, 2022, 06:37 PM IST
"ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ

Synopsis

ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ അദാനിയുടെ ജീവിതത്തിലെ ആരും അറിയാത്ത ഏടുകൾ കൂട്ടിച്ചേർക്കുന്നതാണ് ഈ ജീവചരിത്രം   

വ്യവസായ കോടീശ്വരൻ  ഗൗതം അദാനിയുടെ  ജീവചരിത്രം ഒക്ടോബറിൽ പ്രസിദ്ധീകരിക്കും. പുസ്തക  പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സ് ആണ് ഒക്ടോബറിൽ ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആർ എൻ ഭാസ്‌കർ ആണ് "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ" എന്ന അദാനിയുടെ ജീവചരിത്രം എഴുതിയത്. ലോകത്തിലെ ഏറ്റവും ധനികനായ ഒരാളുടെ അജ്ഞാതമായ വശങ്ങൾ ആദ്യമായി വെളിച്ചത്തു കൊണ്ടുവരുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പുസ്തകം തയ്യാറാകുന്നത്. 

Read Also : അംബാനി നോക്കിവെച്ച എന്‍ഡിടിവിയെ, അദാനി സ്വന്തമാക്കി

അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്  ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ബിസിനസ്സ് സാമ്രാജ്യമാണ്. വിമാനത്താവളങ്ങൾ, തുറമുഖം, ഊര്‍ജം, താപവൈദ്യുതി, ഭക്ഷ്യ എണ്ണ, റെയില്‍വേ ലൈനുകള്‍ തുടങ്ങിയ മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല അദാനിക്ക് സ്വന്തമാണ്. 

"ഏകദേശം 18 വർഷങ്ങൾക്ക് മുമ്പ്, മുന്ദ്ര തുറമുഖം നിർമ്മിക്കുന്ന സമയത്താണ് ഞാൻ ഗൗതം അദാനിയെ കണ്ടത്. അന്ന് ഞാൻ കണ്ടതും അറിഞ്ഞതും കൂടാതെ, അദാനി ഗ്രൂപ്പിലെ പ്രധാന ആളുകളുമായുള്ള ചർച്ചയിൽ നിന്ന് ഞാൻ മനസ്സിലാക്കിയതും പ്രകാരം ഈ തുറമുഖത്തിന് മിഡിൽ ഈസ്റ്റിലെ ട്രാൻസ്ഷിപ്പ്മെന്റ് ലാൻഡ്‌സ്‌കേപ്പ് മാറ്റാൻ കഴിയും എന്ന് മനസിലാക്കി. ഈ മനുഷ്യന് ഇന്ത്യയുടെ വ്യാപാര രീതികൾ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ഞാൻ ദുബായിൽ സംസാരിച്ചു. ഇന്ത്യയെ മാറ്റാൻ കഴിയുന്ന മനുഷ്യൻ" എന്ന തലക്കെട്ടിൽ ഒരു പ്രസിദ്ധീകരണത്തിന് ഞാൻ ഒരു കവർ സ്റ്റോറി പോലും എഴുതി' എന്ന് ആർ എൻ ഭാസ്‌കർ പറയുന്നു.

Read Also : വായ്പയിലെ വില്ലൻ; എന്താണ് ക്രെഡിറ്റ് സ്കോർ? എങ്ങനെ പരിശോധിക്കാം

അദാനിയുടെ ജീവിതത്തിൽ നിന്നുള്ള കൗതുകകരമായ സംഭവങ്ങളുടെ ഒരു ശ്രേണിയായിരിക്കും ഈ ജീവചരിത്രം.  അദ്ദേഹത്തിന്റെ ബാല്യകാലം, ബിസിനസ്സിലേക്കുള്ള തുടക്കം, വിജയം, പരാജയം എന്നിവയെല്ലാം ബുക്കിൽ പ്രതിപാദിക്കും
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം