Asianet News MalayalamAsianet News Malayalam

അംബാനി നോക്കിവെച്ച എന്‍ഡിടിവിയെ, അദാനി സ്വന്തമാക്കി

നേർവഴിക്കല്ല അദാനി എന്‍ഡിടിവി ഓഹരികൾ സ്വന്തമാക്കിയത്. മുകേഷ് അംബാനി നോട്ടമിട്ട ഓഹരി അദാനി സ്വന്തമാക്കിയ പിന്നാമ്പുറ കഥ 

How Adani acquired a firm controlled by an Ambani
Author
Trivandrum, First Published Aug 24, 2022, 5:00 PM IST

ന്ത്യന്‍ മാധ്യമ സ്ഥാപനമായ എന്‍ഡിടിവി ഗ്രൂപ്പിന്‍റെ (New Delhi Television Ltd) 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്ന് ഇന്നലെ അദാനി എന്റര്‍പ്രൈസസ് പ്രഖ്യാപിച്ചതോടെ തിരികൊളുത്തിയത് പുതിയ വിവാദങ്ങൾക്കാണ്. മുകേഷ് അംബാനിയുടെ പ്രതികരണത്തിന് വരെ നിക്ഷേപകർ അടക്കമുള്ളവർ കാത്തിരുന്നു. അദാനി എന്‍ഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കുന്നതിൽ അംബാനിക്ക് എന്താണ് കാര്യം എന്നാണോ? എന്നാൽ കാര്യമുണ്ട്. വർഷങ്ങളായി അംബാനി കത്ത് സൂക്ഷിച്ച ഓഹരികളാണ് തിരിമറികളിലൂടെ ഇപ്പോൾ അദാനി സ്വന്തമാക്കിയിരിക്കുന്നത്. 

Read Also : പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ; പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം എന്താണെന്നറിയാം

അദാനിയുടെ വളഞ്ഞുള്ള മൂക്കുപിടുത്തം 

രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ  29.18 ശതമാനം ഓഹരികള്‍ വാങ്ങുകയാണെന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് അദാനി എന്റര്‍പ്രൈസസ് അറിയിച്ചത്. മാത്രമല്ല, എന്‍ഡിടിവിയിലെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നതായും അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. എന്നാൽ, ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെ ആയിരുന്നുവെന്ന് എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് അംബാനി തുടങ്ങിവെച്ച കളിക്കളത്തിൽ അതിവേഗം കരുക്കൾ നീക്കിയാണ് അദാനി മുന്നേറുന്നത്. 

Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

രാജ്യത്തെ മുൻനിരയിലുള്ള മാധ്യമസ്ഥാപനം അദാനിയുടെ കൈകളിലെത്തുന്നതോടുകൂടി രാഷ്ട്രീയ രംഗത്തും ചർച്ചകൾ കൊഴുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ കൈകളിലേക്ക് എൻഡിടിവി എത്തുന്നത് സര്‍ക്കാര്‍ വിമർശനങ്ങളുടെ വായ അടപ്പിക്കാനുള്ള മാർഗം കൂടിയായി വിലയിരുത്തപ്പെടുന്നു. ഓഹരികൾ സ്വന്തമാക്കി അദാനി ആധിപത്യം സ്ഥാപിച്ചാലും എൻ‌ഡി‌ടി‌വി അതിന്‍റെ പ്രവർത്തനങ്ങളിലും ജേര്‍ണലിസത്തിലും ഒരു വിട്ടുവീഴ്ച ചെയ്യില്ലെന്നും പിന്തുടരുന്ന ജേര്‍ണലിസത്തില്‍ തന്നെ അഭിമാനത്തോടെ നിലകൊള്ളുമെന്നും രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കി. 

അംബാനി, അദാനി, എന്‍ഡിടിവി 

ഇന്നലെ അദാനി നേരിട്ടല്ല എൻഡിടിവി ഓഹരികൾ വാങ്ങിയത്. പകരം വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) എന്ന കമ്പനിയെയാണ് 113.74 കോടി രൂപ എറിഞ്ഞ് എന്‍ഡിടിവിയെ വീഴ്ത്തിയത്. ഈ കമ്പനിയിലൂടെയാണ് അദാനി എൻഡിടിവിയിലേക്കുള്ള പാലമിട്ടത്. 

Read Also: വിദേശ ഗോതമ്പ് വേണ്ട രാജ്യത്തെ പട്ടിണി മാറ്റാൻ; ഗോതമ്പ് ഇറക്കുമതി ചെയ്യില്ല

വിശ്വപ്രധാന്‍ കമ്പനിയും എൻഡിടിവിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ ?  അതിന് ആദ്യം വിസിപിഎല്‍ വന്ന വഴി അറിയണം. ഇവിടെയാണ് മുകേഷ് അംബാനിയുടെ റോൾ. 2008-ല്‍ പറയത്തക്ക ആസ്തികൾ ഒന്നും തന്നെ ഇല്ലാതെ തുടങ്ങിയ മാനേജ്‌മെന്‍റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനിയാണ് വിശ്വപ്രധാന്‍ അഥവാ വിസിപിഎല്‍. എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയ്, പ്രണോയ് റോയ്  സഖ്യത്തിന്‍റെ 'രാധിക റോയി, പ്രണോയ് റോയി പ്രൈവറ്റ് ലിമിറ്റഡിന്' (RRPR Holding Private ltd) എന്‍ഡിടിവിയില്‍ 29 ശതമാനം ഓഹരികളുണ്ട്. ആർആർപിആർ കമ്പനിക്ക് വായ്പ വേണ്ടി വന്നപ്പോൾ യാതൊരു ഈടുകളും വാങ്ങാതെ 403.85 കോടി രൂപ വിസിപിഎല്‍ നൽകി. ആസ്തികൾ ഒന്നും ഇല്ലാത്ത വിസിപിഎല്ലിന് ഇത്രയും വലിയ തുക എവിടുന്ന് കിട്ടി? ഇവിടെയാണ് ട്വിസ്റ്റ്. വിസിപിഎല്ലിന്‍റെ മാതൃകമ്പനിയായ ഷീനാനോ റീറ്റെയില്‍ പ്രൈവറ്റ് ലിമിറ്റഡ് (Shinano Retail Private Limited) ആണ് പണം ഇറക്കിയത്. അംബാനിയുടെ സ്വന്തമായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് കീഴിലുള്ള ഉപകമ്പനിയാണ് ഈ ഷിനാനോ. കളി അങ്ങനെയായിരുന്നു. പക്ഷെ, മുകേഷ് അംബാനി വിരിച്ച വല വലിച്ചത് അദാനിയാണെന്ന് മാത്രം.

Read Also: വായ്പയിലെ വില്ലൻ; എന്താണ് ക്രെഡിറ്റ് സ്കോർ? എങ്ങനെ പരിശോധിക്കാം

അതായത് റിലയന്‍സിന്‍റെ അധികാര പരിധിയിലാണ് ഷിനാനോ. ചുരുക്കി പറഞ്ഞാൽ അംബാനി തന്നെയാണ് യാതൊരു ഈടുകളും വാങ്ങാതെ രാധിക റോയി, പ്രണോയ് റോയി പ്രൈവറ്റ് ലിമിറ്റഡിന് 403.85 കോടി രൂപ വായ്പ നൽകിയത്. എൻഡിടിവിയുടെ 29 ശതമാനം ഓഹരി മുന്നിൽ കണ്ടുള്ള ചരടുവലിയായിരുന്നെന്ന് മാത്രം. 

Read Also: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം

റിലയന്‍സിന്‍റെ തലപ്പത്തുള്ളവർ തന്നെയായിരുന്നു വിസിപിഎല്ലിലെ ഡയറക്ടര്‍മാര്‍. നെക്‌സ്റ്റ് വേവ് ടെലിവെഞ്ച്വറിന് കീഴിലായിരുന്നു വിസിപിഎല്‍ ഉണ്ടായിരുന്നത്. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി അടുത്ത് ബന്ധമുള്ള കമ്പനിയാണ് നെക്സ്റ്റ് വേവ്.

എന്‍ഡിടിവി വിശ്വപ്രധാനില്‍ നിന്ന് എടുത്ത വായ്പ കരാറിൽ, വായ്പ  കാലയളവിലോ അതിനു ശേഷമോ, വായ്പയെ രാധികാ റോയ് പ്രണോയ് റോയ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.9 ശതമാനം ഓഹരികൾ ആക്കി മാറ്റാം എന്ന നിബന്ധന ഉണ്ടായിരുന്നു. ഈ നിബന്ധന ഉപയോഗപ്പെടുത്തി എന്‍ഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കുകയും ചെയ്യാം.  

ഇവിടേക്കാണ്‌ അദാനി കടന്ന് വരുന്നത് വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിനെ അദാനി ഏറ്റെടുത്തു കഴിഞ്ഞു. അംബാനി ഉപയോഗിക്കാതെ വെച്ചിരുന്ന തുറുപ്പ് ചീട്ട് അദാനി എടുത്ത് വീശി. വിസിപിഎല്ലിനെ ഏറ്റെടുത്തതോടുകൂടി 29 ശതമാനം ഓഹരി അദാനിക്ക് സ്വന്തം. 

Read Also: ഇന്ത്യക്കാരുടെയും വടക്കേ അമേരിക്കകാരുടെയും പണി പോകും; തീരുമാനം അറിയിച്ച് ഈ കമ്പനി

2022 ജൂൺ 30ലെ കണക്കുകൾ പ്രകാരം എന്‍ഡിടിവിയിൽ, പ്രാമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് ഉള്ളത്. ഇവരുടെ ആര്‍ആര്‍പിആര്‍ കമ്പനിക്ക് 29.18 ശതമാനം ഓഹരികളും. ബാക്കിയുള്ളതിൽ 14.7 ശതമാനം എഫ്പിഐ, 9.61 ശതമാനം ബോഡി കോര്‍പറേറ്റ്, 12.57 ശതമാനം റീട്ടെയില്‍, 1.67 ശതമാനം  മറ്റുള്ളവര്‍ എന്നിങ്ങനെയാണ്. 

Follow Us:
Download App:
  • android
  • ios