Gautam Adani: അദാനി കഴിഞ്ഞവര്‍ഷം നേടിയ സമ്പത്ത് ലോക കോടീശ്വരന്മാരെക്കാള്‍ കൂടുതല്‍

Web Desk   | Asianet News
Published : Mar 17, 2022, 09:50 PM IST
Gautam Adani: അദാനി കഴിഞ്ഞവര്‍ഷം നേടിയ സമ്പത്ത് ലോക കോടീശ്വരന്മാരെക്കാള്‍ കൂടുതല്‍

Synopsis

റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി, 103 ബില്യൺ ഡോളറിന്റെ സമ്പത്തുമായി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തുടരുന്നു

മുംബൈ: ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ ഗൗതം അദാനി (Gautam Adani) കഴിഞ്ഞ വർഷം തന്റെ സന്പത്തില്‍ 49 ബില്യൺ ഡോളർ കൂടുതലായി ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. ആഗോള ശതകോടീശ്വരൻമാരായ എലോൺ മസ്‌ക് (Elon Musk), ജെഫ് ബെസോസ് (Jeff Bezos), ബെർണാഡ് അർനോൾട്ട് എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ സന്പദ്യത്തേക്കാള്‍ കൂടുതലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 2022 ലെ എം3എം ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് (M3M Hurun Global Rich List) ബുധനാഴ്ചയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി, 103 ബില്യൺ ഡോളറിന്റെ സമ്പത്തുമായി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തുടരുന്നു, വർഷം തോറും 24 ശതമാനം വർധനയാണ് ഇദ്ദേഹത്തിന്‍റെ സ്വത്തില്‍ സംഭവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഊര്‍ജ്ജ മേഖല, പോര്‍ട്ടുകള്‍, എണ്ണ സംസ്കരണം ഇങ്ങനെ വിവിധ മേഖലകളില്‍ പടര്‍ന്ന് കിടക്കുന്ന അദാനി ഗ്രൂപ്പിന്റെ തലവനായ ഗൗതം അദാനി രണ്ടാം സ്ഥാനത്താണ്, അദ്ദേഹത്തിന്റെ സമ്പത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 153 ശതമാനം ഉയർന്ന് 81 ബില്യൺ ഡോളറിലെത്തി.

കഴിഞ്ഞ 10 വർഷത്തിനിടെ അംബാനിയുടെ സന്പത്ത് 400 ശതമാനം വർധിച്ചപ്പോൾ അദാനിക്ക് 1,830 ശതമാനം വർധനയുണ്ടായെന്നും എം3എം ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ്  പറയുന്നു. എച്ച്‌സിഎല്ലിന്റെ ശിവ് നാടാർ 28 ബില്യൺ ഡോളർ സമ്പത്തുമായി മൂന്നാം സ്ഥാനത്താണ്, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവല്ല (26 ബില്യൺ യുഎസ് ഡോളർ), സ്റ്റീൽ വ്യവസായി ലക്ഷ്മി എൻ മിത്തൽ (25 ബില്യൺ ഡോളർ) എന്നിവർ തൊട്ടുപിന്നിൽ.

എം3എം ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ്  ലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ വ്യക്തിയാണ് 59 കാരനായ ഗൗതം അദാനി, കഴിഞ്ഞ വർഷം 49 ബില്യൺ യുഎസ് ഡോളർ അദ്ദേഹത്തിന്റെ സമ്പത്തിൽ ചേർത്തു," എം3എം ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ്  ഒരു പ്രസ്താവനയിൽ പറഞ്ഞു. "എലോൺ മസ്‌ക്, ജെഫ് ബെസോസ്, ബെർണാഡ് അർനോൾട്ട് എന്നിവരെപ്പോലുള്ള മികച്ച മൂന്ന് ആഗോള ശതകോടീശ്വരന്മാരേക്കാൾ കൂടുതലാണ്" അദ്ദേഹത്തിന്റെ സന്പത്തിലേക്കുള്ള കഴിഞ്ഞ വര്‍ഷത്തെ കൂട്ടിച്ചേര്‍ക്കല്‍.

റിന്യൂവബിൾ എനർജി കമ്പനിയായ അദാനി ഗ്രീൻ ലിസ്റ്റ് ചെയ്തതിന് ശേഷം, അദ്ദേഹത്തിന്റെ സമ്പത്ത് 2020 ലെ 17 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വർദ്ധിച്ച് 81 ബില്യൺ ഡോളറായി. 2021-ൽ അംബാനിയുടെ സമ്പത്ത് 20 ബില്യൺ ഡോളർ വർദ്ധിച്ചു. ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ 2022 ലെ ഏറ്റവും സമ്പന്നനായ പുതിയ വ്യക്തിയാണ് നൈകയുടെ സ്ഥാപകൻ ഫാൽഗുനി നായർ (7.6 ബില്യൺ ഡോളർ).

2022ലെ എം3എം ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ 2,557 കമ്പനികളിൽ നിന്നും 69 രാജ്യങ്ങളിൽ നിന്നുമായി 3,381 ശതകോടീശ്വരന്മാരെ റാങ്ക് ചെയ്തിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?
ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല