ജെന്‍ സിക്കാര്‍ക്കിടയില്‍ ട്രെന്‍റായി മൈക്രോ റിട്ടയറിംഗ്; സന്തോഷത്തിനാണ് പ്രാധാന്യമെന്ന് ജെന്‍ സി

Published : Mar 17, 2025, 01:25 PM IST
ജെന്‍ സിക്കാര്‍ക്കിടയില്‍ ട്രെന്‍റായി മൈക്രോ റിട്ടയറിംഗ്; സന്തോഷത്തിനാണ് പ്രാധാന്യമെന്ന് ജെന്‍ സി

Synopsis

ജീവിതവും ജോലിയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും അവര്‍ പിന്തുടരുന്ന ഒരു ന്യൂ ജെന്‍ ട്രെന്‍റാണ് മൈക്രോ റിട്ടയറിംഗ്

ജോലിയാണ് ജീവിതമെന്ന് ചിന്തിച്ച് വീടും നാടും സ്വന്തം ജീവിതവും മറന്ന് ജോലി ചെയ്യുന്നവരെ പലപ്പോഴും നാം കണ്ടിട്ടുണ്ട്..എന്നാല്‍ ജെന്‍ സി അങ്ങനെയാണോ..? ദിവസം പത്തും പതിനഞ്ചും മണിക്കൂറും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരോട് സോഷ്യല്‍ മീഡിയ വഴി പോയി പണി നോക്കാന്‍ പറയുന്നവരാണ് ജെന്‍ സി..അതിന് അവര്‍ക്ക് കൃത്യമായ ന്യായീകരണവുമുണ്ട്..ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്കും വ്യക്തിഗത സംതൃപ്തിക്കും ഉയര്‍ന്ന മൂല്യം  നല്‍കണമെന്ന പക്ഷക്കാരാണ് ജെന്‍ സി..ജീവിതവും ജോലിയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും അവര്‍ പിന്തുടരുന്ന ഒരു ന്യൂ ജെന്‍ ട്രെന്‍റാണ് മൈക്രോ റിട്ടയറിംഗ്

എന്താണ് മൈക്രോ-റിട്ടയറിംഗ് ?

ജോലി ചെയ്യുന്ന യുവ പ്രൊഫഷണലുകള്‍ അവരുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്, മുന്‍ തലമുറകളെ അപേക്ഷിച്ച്  അത് വളരെ കൂടുതലാണ്. ഇതിനായി ചില ആളുകള്‍ അവരുടെ തിരക്കേറിയ ജോലി ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നു.  പരമ്പരാഗത അവധിക്കാലങ്ങളേക്കാള്‍ ദൈര്‍ഘ്യമേറിയ ചിലപ്പോള്‍ മാസങ്ങള്‍ നീളുന്ന രീതിയില്‍ ജോലിയില്‍ നിന്നുള്ള ദീര്‍ഘമായ ഇടവേളകള്‍ ആണ് മൈക്രോ-റിട്ടയറിംഗ്

ലോകം ചുറ്റി സഞ്ചരിക്കാന്‍ 60 അല്ലെങ്കില്‍ 70 വയസ്സ് ആകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം .നിങ്ങള്‍ക്ക് യുവത്വവും ഊര്‍ജ്ജവും ആരോഗ്യവും ഉള്ളപ്പോള്‍ അത് ചെയ്യുക എന്നതാണ് ജെന്‍ സിയുടെ നയം. 76% ജെന്‍ സി തൊഴിലാളികളും  ശമ്പളത്തേക്കാള്‍ ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. കടുത്ത സമ്മര്‍ദ്ദത്തിന്‍റെയും അമിത ജോലിയുടെയും പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കുന്നതിനാണ് ജെന്‍ സി മുന്‍ണന നല്‍കുന്നത്.

കമ്പനികള്‍ക്ക് തിരിച്ചടിയോ?

രണ്ട് തലമുറകളുള്ള - അതായത് ജെന്‍ സിയും മില്ലേനിയലുകളും ആണ് മിക്ക കമ്പനികളിലും ജോലി ചെയ്യുന്നത്. ഇവരില്‍ 18 ശതമാനവും ജോലി ഉപേക്ഷിക്കുന്നതിലും വേറെ കമ്പനികളിലേക്ക് മാറുന്നതിലും തങ്ങള്‍ക്ക് ഒരു മടിയുമില്ലെന്ന് തെളിയിച്ചിട്ടുണ്ട്. മൈക്രോ റിട്ടയറിംഗിന്‍റെ പേരില്‍ ജീവനക്കാര്‍ ജോലി വിടുന്നത് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. പുതിയ ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍, അഭിമുഖം നടത്താനുള്ള സമയം, ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്ക് കഴിവുള്ളവരെ ആകര്‍ഷിക്കുന്നതിനുള്ള  ശമ്പള വര്‍ദ്ധന എന്നിവയെല്ലാം കമ്പനികളെ ബാധിക്കും. പുതിയ നിയമനം നടത്തി അവര്‍ക്ക് പരിശീലനം നല്‍കുകയും വേണം.  ഒരു ജീവനക്കാരന് പകരം ഉള്ള ആളെ നിയമിക്കുന്നതിന് അവരുടെ ശമ്പളത്തിന്‍റെ പകുതി മുതല്‍ ഇരട്ടി വരെ ചിലവാകുമെന്ന് ആണ് കണക്ക്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്