ജർമനി അടുത്ത ഗൾഫോ? വൻ തൊഴിലവസരങ്ങൾ തയ്യാർ

Published : Nov 21, 2023, 01:17 PM IST
ജർമനി അടുത്ത ഗൾഫോ? വൻ തൊഴിലവസരങ്ങൾ തയ്യാർ

Synopsis

അമേരിക്കയിലെ ഗ്രീൻ കാർഡിന് സമാനമായ യൂറോപ്യൻ യൂണിയനിലെ സംവിധാനമാണ് ബ്ലൂ കാർഡ്. ജർമ്മനിയിൽ, ഇത് ഒരു ദശാബ്ദമായി നിലവിലുണ്ട്.

മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വലിയ തോതിലുള്ള അവസരമൊരുക്കി ജർമനി കുടിയേറ്റ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ നടപ്പാക്കിത്തുടങ്ങി. ഇതോടെ യോഗ്യതയുള്ളവർക്ക്  ജർമ്മൻ ഭാഷ നൈപുണ്യമില്ലാതെ തന്നെ യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡിൽ ജർമ്മനിയിലേക്ക് വരാൻ കഴിയും. നിലവിൽ ജർമനിയിലെ പല മേഖലകളിലും തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്താൻ ജർമനി തീരുമാനിച്ചത്. ഐടി, ടെക്നോളജി, മെഡിക്കൽ കെയർ, കോൺട്രാക്ടർ മേഖലകൾ, ടെക്നോളജി, ലോജിസ്റ്റിക്സ് എന്നിവയാണ് തൊഴിലാളികളുടെ ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ച മേഖലകൾ.

മൂന്ന് ഘട്ടങ്ങളിലായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഐടി മേഖലയിൽ, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ   പ്രൊഫഷണൽ പ്രവൃത്തി പരിചയം ഉണ്ടെന്ന് തെളിയിച്ചാൽ  ഇയു ബ്ലൂ കാർഡ് ലഭിക്കും. മൂന്ന് വർഷത്തിൽ താഴെ നഴ്സിംഗ് പരിശീലനം ലഭിച്ച നഴ്‌സിംഗ് അസിസ്റ്റന്റുമാർക്കും ജർമ്മൻ തൊഴിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കും.

 also read: 5 ലക്ഷം വെച്ച് 10 ലക്ഷം നേടാം; എസ്ബിഐ സ്പെഷ്യൽ എഫ്ഡി, പലിശ നിരക്ക് ഇങ്ങനെ

അമേരിക്കയിലെ ഗ്രീൻ കാർഡിന് സമാനമായ യൂറോപ്യൻ യൂണിയനിലെ സംവിധാനമാണ് ബ്ലൂ കാർഡ്. ജർമ്മനിയിൽ, ഇത് ഒരു ദശാബ്ദമായി നിലവിലുണ്ട്.   ജർമ്മനിയിൽ എത്തിക്കഴിഞ്ഞാൽ, തൊഴിലാളികൾക്ക് തൊഴിൽ മേഖല അനായസമായി മാറ്റുന്നതിനും സാധിക്കും .വിദേശ തൊഴിലാളികളുടെ അംഗീകാര പ്രക്രിയ ത്വരിതപ്പെടുത്താൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിക്ക് ജർമൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിചയസമ്പന്നരായ വിദഗ്ധ തൊഴിലാളികൾക്ക് അവരുടെ മാതൃ രാജ്യത്ത്  രണ്ട് വർഷത്തെ അംഗീകൃത പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ  ജർമ്മനിയിൽ പ്രത്യേകം അംഗീകാരം തേടേണ്ടതുമില്ല. കൂടുതൽ മാറ്റങ്ങൾ 2024 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും.

PREV
Read more Articles on
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി