Asianet News MalayalamAsianet News Malayalam

5 ലക്ഷം വെച്ച് 10 ലക്ഷം നേടാം; എസ്ബിഐ സ്പെഷ്യൽ എഫ്ഡി, പലിശ നിരക്ക് ഇങ്ങനെ

അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) ഇൻഷ്വർ ചെയ്തിട്ടുണ്ട്. അതായത് അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിക്കുന്ന പണം നൂറ് ശതമാനം സുരക്ഷിതമാണ് എന്നർത്ഥം.   

SBI Special Scheme maturity and interest rates
Author
First Published Nov 21, 2023, 12:48 PM IST

ന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയു വ്യത്യസ്തത കാലാവധിയിൽ വിവിധ തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപ ഓപ്‌ഷനുകൾ എസ്ബിഐ മുന്നോട്ട് വെക്കുന്നു. വ്യത്യസ്ത കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളിൽ, സാധാരണ ഉപഭോക്താക്കൾക്ക് മൂന്ന് ശതമാനം മുതൽ  6.5 ശതമാനം വരെ പലിശ ലഭിക്കുമ്പോൾ മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ മുതൽ 7.5 ശതമാനം വരെയും എസ്ബിഐ വാർഷിക പലിശ നൽകുന്നു.

എസ്ബിഐയുടെ 10 വർഷത്തെ മെച്യൂരിറ്റി സ്കീമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ  ഒരു സാധാരണ ഉപഭോക്താവിന് , 6.5 ശതമാനം വാർഷിക പലിശ ലഭിക്കും. അതായത് കാലാവധി അവസാനിക്കുമ്പോൾ മൊത്തം 9,52,779 രൂപ ലഭിക്കും. ഇതിൽ പലിശയിനത്തിൽ 452779 രൂപ സ്ഥിരവരുമാനം ഉണ്ടാകും.

ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിസ്‌കി; ലേല തുക കേട്ടാൽ ഞെട്ടും

അതേസമയം, എസ്ബിഐയുടെ 10 വർഷത്തെ മെച്യൂരിറ്റി സ്കീമിൽ ഒരു മുതിർന്ന പൗരൻ ആണ് നിക്ഷേപിക്കുന്നതെങ്കിൽ,  5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ, 7.5 ശതമാനം വാർഷിക പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ അയാൾക്ക് ആകെ 10,51,174 രൂപ ലഭിക്കും. ഇതിൽ പലിശയിനത്തിൽ 551174 രൂപ സ്ഥിരവരുമാനം ഉണ്ടാകും.

സാധാരണ ഉപഭോക്താക്കൾക്ക് 10 വർഷത്തെ എഫ്ഡിയിൽ പ്രതിവർഷം 6.5% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയുമാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ പലിശ നിരക്കുകൾ ബാധകമാണ്.

മറ്റൊരു പ്രധാന കാര്യം, ബാങ്കുകളിലെ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനാണ് (ഡിഐസിജിസി) ഇൻഷ്വർ ചെയ്തിട്ടുണ്ട്. അതായത് അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിക്കുന്ന പണം നൂറ് ശതമാനം സുരക്ഷിതമാണ് എന്നർത്ഥം.   

Follow Us:
Download App:
  • android
  • ios