ആഗോള തൊഴില്‍ ഭൂപടത്തില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ; അഭിമാനകരമായ നേട്ടം

Published : Nov 21, 2020, 12:12 PM IST
ആഗോള തൊഴില്‍ ഭൂപടത്തില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ; അഭിമാനകരമായ നേട്ടം

Synopsis

പട്ടികയിൽ ജർമ്മനി ഒൻപത് സ്ഥാനങ്ങളും ചൈന ആറ് സ്ഥാനങ്ങളും ദക്ഷിണ കൊറിയ 12 സ്ഥാനങ്ങളും മെച്ചപ്പെടുത്തി. 2010 മുതൽ തുടർച്ചയായി പത്താം വർഷവും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ദില്ലി: ആഗോള തൊഴിൽ ഭൂപടത്തിൽ പത്ത് വർഷത്തിനിടെ ഇന്ത്യ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതായി സർവേ ഫലം. ഗ്ലോബൽ എംപ്ലോയബിലിറ്റി റാങ്കിങ് ആന്റ് സർവേ 2020 പ്രകാരം ഇന്ത്യ ഇപ്പോൾ 15-ാം സ്ഥാനത്താണ്. 2010 ൽ 23-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ലോകത്തിലെ ആദ്യ 250 മികച്ച സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ സർവകലാശാലകളുടെ കൂടി പ്രവർത്തന മികവാണ് ഈ നേട്ടത്തിന് കാരണം. ടൈംസ് ഹയർ എജുക്കേഷനും ഫ്രഞ്ച് കൺസൾട്ടൻസി ഗ്രൂപ്പായ എമർജിങും ചേർന്നാണ് സർവേ നടത്തിയത്. 

പട്ടികയിൽ ജർമ്മനി ഒൻപത് സ്ഥാനങ്ങളും ചൈന ആറ് സ്ഥാനങ്ങളും ദക്ഷിണ കൊറിയ 12 സ്ഥാനങ്ങളും മെച്ചപ്പെടുത്തി. 2010 മുതൽ തുടർച്ചയായി പത്താം വർഷവും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും അമേരിക്കയുടെ സ്കോർ 2010 ലെ 4227 ൽ നിന്ന് 2067 ലേക്ക് താഴ്ന്നു.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്