'ഇനി 1368 രൂപയ്ക്ക് പറക്കാം'; ഏറ്റവും കുറഞ്ഞ വിമാന നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍

Published : Apr 27, 2019, 01:19 PM ISTUpdated : Apr 27, 2019, 01:21 PM IST
'ഇനി 1368 രൂപയ്ക്ക് പറക്കാം'; ഏറ്റവും കുറഞ്ഞ വിമാന നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍

Synopsis

ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമെ ഉള്ളൂ എന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്.

ദില്ലി: പണമില്ലാത്തത് കൊണ്ട് വിമാനയാത്രയെന്ന സ്വപ്നം വേണ്ടെന്ന് വച്ചിട്ടുണ്ടോ? എങ്കില്‍ ഇനി വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം. ഗോ എയര്‍ വിമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്താനാണ് എയര്‍ലൈന്‍റെ തീരുമാനം.  

പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമെ ഉള്ളൂ എന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഫ്ലൈ സ്മാര്‍ട്ട് എന്ന ഹാഷ്ടാഗില്‍ ഗോ എയര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ജൂലൈ 31 വരെ വിമാനത്തിന്‍റെ നിരക്കുകളില്‍ ഇളവുകളുണ്ടാകും.

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി