സ്വർണവില ചരിതരത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. റോക്കറ്റ് കുതിപ്പിലാണ് സ്വർണവില. ഇന്നലെ പവന് 640 രൂപ വർദ്ധിച്ചതോടെ ആദ്യമായി സ്വർണവില 79,000 കടന്നു. ന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10800 രൂപ നൽകേണ്ടിവരും. വിവാഹ വിപണിക്ക് സ്വർണവില ഉയർന്നത് തിരിച്ചടി നൽകിയിട്ടുണ്ട്. എന്നാൽ, സ്വര്‍ണ വായ്പ എടുക്കുന്നവരെ സംബന്ധിച്ച് സ്വർണ വില ഉയർന്നത് ഗുണകരമാണ്. ഒരു പവന് എത്ര രൂപ വായ്പ ലഭിക്കും?
പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മിക്ക ആളുകളും ആശ്രയിക്കുന്ന ഒന്നാണ് സ്വര്‍ണ വായ്പ. രേഖകളും ക്രെഡിറ്റ് പരിശോധനകളും കാരണം സങ്കീര്‍ണമായ വ്യക്തിഗത വായ്പകളില്‍ നിന്ന് വ്യത്യസ്തമായി, സ്വര്‍ണ്ണ വായ്പകള്‍ വളരെ ലളിതമാണ്. സ്വര്‍ണം പണയം വയ്ക്കുമ്പോള്‍ എത്ര തുകയാണ് വായ്പ ലഭിക്കുക? മറ്റ് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
വായ്പാ തുകയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
1. സ്വര്‍ണ്ണ പരിശുദ്ധി - 18 കാരറ്റോ അതില്‍ കൂടുതലോ പരിശുദ്ധിയുള്ള സ്വര്‍ണം ഈടായി നല്‍കാം . ഉയര്‍ന്ന പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന് കൂടുതല്‍ മൂല്യം നല്‍കുകയും ഉയര്‍ന്ന വായ്പ തുകയ്ക്ക് യോഗ്യത നേടുകയും ചെയ്യുന്നു.
2. സ്വര്‍ണ്ണത്തിന്‍റെ ഭാരം - സ്വര്‍ണ്ണത്തിന്‍റെ അളവ് മാത്രമേ മൂല്യനിര്‍ണ്ണയത്തിനായി പരിഗണിക്കൂ. ആഭരണങ്ങളിലെ ഏതെങ്കിലും കല്ലുകള്‍, രത്നങ്ങള്‍ എന്നിവ ഒഴിവാക്കിയായിരിക്കും ഭാരം കണക്കാക്കുക
3. നിലവിലെ വിപണി വില വായ്പാ തുക നിലവിലുള്ള സ്വര്‍ണ്ണ നിരക്കിനെ ആശ്രയിച്ചിരിക്കുന്നു, ഇത് ദിവസേന മാറുന്നു.
പലിശ നിരക്കുകളും വായ്പാ കാലാവധിയും
സ്വര്‍ണ്ണ വായ്പ പലിശ നിരക്കുകള്‍ വായ്പ നല്‍കുന്നയാളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സാധാരണയായി, ബാങ്കുകള്‍ പ്രതിവര്‍ഷം 9-10% മുതല്‍ ആരംഭിക്കുന്ന പലിശയാണ് നല്‍കുന്നത്. , അതേസമയം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 28% വരെ ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കാം.
തിരിച്ചടവ്
പതിവ് ഇഎംഐ- പലിശയും മുതലും നിശ്ചിത പ്രതിമാസ തവണകളായി അടയ്ക്കല്‍.
പലിശ മാത്രമുള്ള പേയ്മെന്‍റുകള്‍- ഓരോ മാസവും പലിശ മാത്രം അടച്ച് കാലാവധിയുടെ അവസാനം മുതലും അടയ്ക്കല്‍.
ബുള്ളറ്റ് തിരിച്ചടവ്- വായ്പാ കാലയളവിന്‍റെ അവസാനത്തില്‍ പലിശയും മുതലും ഒറ്റത്തവണയായി തിരിച്ചടയ്ക്കല്‍.