അദാനി കമ്പനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുത്; വിലക്കേർപ്പെടുത്തി ദില്ലി കോടതി

Published : Sep 07, 2025, 01:41 AM IST
Gautam Adani dividend income

Synopsis

അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിനെതിരെ അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് ദില്ലിയിലെ കോടതി വിലക്കേർപ്പെടുത്തി

ദില്ലി: അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എഇഎൽ) സ്ഥിരീകരിക്കാത്തതും അപകീർത്തികരമായതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്. ലേഖനങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ദില്ലി ജില്ലാ കോടതി ഉത്തരവിട്ടത്. പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, ആയസ്‌കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗൺ ഫൗണ്ടേഷൻ, ഡ്രീംസ്‌കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബർ ഒൻപതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.

വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. ദാനി എന്റർപ്രൈസസ് ലിമിറ്റഡിൻ്റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്. അഭിഭാഷകൻ വിജയ് അഗർവാളാണ് അദാനി കമ്പനിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21-ൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രശസ്തിക്കുള്ള അവകാശത്തെ ചവിട്ടിമെതിക്കുന്ന രീതിയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉപയോഗിക്കാൻ കഴിയില്ലെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

അടുത്ത വാദം കേൾക്കുന്നത് വരെ, അദാനി കമ്പനിയുടെ പ്രശസ്തി കളങ്കപ്പെടുത്തുന്ന സ്ഥിരീകരിക്കാത്ത അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്. 1 മുതൽ 10 വരെയുള്ള പ്രതികളോട് അഞ്ച് ദിവസത്തിനുള്ളിൽ എല്ലാ ലേഖനങ്ങളിലെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലെയും അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രതികൾ ഇത് ചെയ്യാത്ത പക്ഷം 36 മണിക്കൂറിനുള്ളിൽ ഇവ നീക്കാനോ, മറച്ചുവെക്കാനോ ഗൂഗിൾ, യൂട്യൂബ്, എക്സ് തുടങ്ങിയ കമ്പനികൾക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?