
കൊച്ചി: സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 360 രൂപ ഇന്ന് കൂടി 29440 രൂപയിലെത്തി. ഗ്രാമിന് 3680 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിൽ സ്വർണവില കൂടിയതാണ് ഇവിടെയും വില ഉയരാൻ കാരണം.
ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്. 1524 ഡോളറിൽ നിന്നാണ് 1539 എന്ന നിരക്കിലേക്ക് ട്രോയ്ഔൺസ് സ്വർണത്തിന്‍റെ വില കുതിച്ചുയർന്നത്. ആഗോളവിപണിയിൽ ക്രൂഡ്ഓയിൽ വില കൂടുന്നതും സ്വർണവിപണിയെ ബാധിക്കുന്നുണ്ട്.
2019 വർഷത്തിൽ സ്വർണത്തിന് 5640 രൂപയുടെ വർധനയാണ് ഉണ്ടായത്. മുപ്പതിനായിരം കോടി രൂപയുടെ വ്യാപാരം ഒരു വർഷം കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. വരുംദിവസങ്ങളിൽ സ്വർണവില ഗ്രാമിന് 4000 കടന്നേക്കുമെന്നാണ് സൂചനകൾ.