കേരളത്തിലെ സ്വര്‍ണവില വീണ്ടും കുറഞ്ഞു

Published : Apr 18, 2019, 12:24 PM ISTUpdated : Apr 18, 2019, 12:25 PM IST
കേരളത്തിലെ സ്വര്‍ണവില വീണ്ടും കുറഞ്ഞു

Synopsis

ഇന്നലെ ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഇന്നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. മാര്‍ച്ച് ഒന്‍പതിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,273.05 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ