തുടർച്ചയായ ആറാം ദിവസവും സ്വർണ്ണവില ഇടിഞ്ഞു

By Web TeamFirst Published Dec 11, 2019, 7:58 PM IST
Highlights

മൂന്ന് മാസത്തിനിടയിൽ സ്വർണ്ണവിലയിൽ പവന് 2450 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ദില്ലി: തുടർച്ചയായ ആറാം ദിവസവും സ്വർണ്ണ വിലയിൽ കുറവ്. ആറ് ദിവസത്തിനിടയിൽ സ്വർണ്ണ വിലയിൽ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എംസിഎക്സിലെ സ്വർണ്ണത്തിന്‍റെ ഫ്യൂച്ചർ പ്രൈസിൽ 0.05 ശതമാനമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ മൂന്ന് മാസത്തിനിടയിൽ സ്വർണ്ണവിലയിൽ പവന് 2450 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 1463.59 ഡോളറിൽ മാറ്റമില്ലാതെ നിൽക്കുകയാണ്.

റീട്ടെയ്ൽ സ്വർണ്ണവില ഡിസംബര്‍ 8,9 തീയതികളിൽ പവന് 28120 ആയിരുന്നു. ഇതിന്ന് 28,040 രൂപയിലാണ് എത്തിയിരിക്കുന്നത്. നാളെയും ഇതേ വിലയിലാകും സ്വർണ്ണം വിൽക്കുക. അതേസമയം അമേരിക്ക ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ മേൽ കൊണ്ടുവന്നിരുന്ന നികുതി നിരക്കുകളിൽ ഇന്ന് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ ഇന്ന് ആഗോള വിപണിയിലും സ്വർണ്ണവിലയിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

click me!