എന്നാലുമെന്റെ 'പൊന്നേ' എന്തൊക്കെയാണീ നടക്കുന്നത്, ലക്ഷത്തിന് താഴെ പോയ സ്വര്‍ണ വിലയിൽ വൈകിട്ടോടെ വീണ്ടും മാറ്റം

Published : Mar 23, 2026, 05:30 PM IST
Gold Price Today Mumbai

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തി. മാസങ്ങൾക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയെത്തിയ സ്വർണ വില, മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഒരു ലക്ഷത്തിന് മുകളിലേക്ക് തിരിച്ചുകയറി. ഇന്ന് രാവിലെ ഗ്രാമിന് 940 രൂപ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വില വർധിച്ചു.

സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെയുള്ള ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വര്‍ണവില. മാസങ്ങൾക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തിയ സ്വർണവില വൈകിട്ടോടെ തിരിച്ച് ഒരു ലക്ഷത്തിന് മുകളിലേക്ക് തന്നെ എത്തി. ഗ്രാമിന് 200 രൂപ വര്‍ധിച്ച് പവന് 101080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12635 രൂപയാണ് വില. ഇന്ന് രാവിലെ മുതൽ മണിക്കൂറുകൾ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞിരുന്നു. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നു. ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ നിരക്കാണ് ഇത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വിവരമുള്ളത്. അവസാനമായി കഴിഞ്ഞ ജനുവരി 4 ന് ആയിരുന്നു സ്വർണ വില അവസാനമായി 1 ലക്ഷത്തിൽ താഴ്ന്ന വിലയിൽ എത്തിയിരുന്നത്.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21- 1,07,040 രൂപ

മാ‍‌ർച്ച് 22- 1,07,040 രൂപ

മാ‍‌‌ർച്ച് 23- 1,02,680 രൂപ

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആകാശസീമകള്‍ ഭേദിച്ച് സ്‌കൈറൂട്ട്; 565 കോടി രൂപയുടെ നിക്ഷേപവുമായി 'യൂണിക്കോണ്‍' പദവിയില്‍
തായ്‍ലന്‍ഡില്‍ അഞ്ച് വര്‍ഷം തങ്ങാം; 25,000 രൂപയ്ക്ക് പുതിയ വിസയുമായി തായ് സര്‍ക്കാര്‍