
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.ശനിയാഴ്ചയ്ക്കു ശേഷം മൂന്ന് വ്യാപാര ദിനങ്ങളിലാണ് സ്വർണ വില വർധിച്ചത്. മൂന്ന് തവണയായി 800 രൂപയാണ് വർധിച്ചത്.
ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. പിന്നീടാണ് മൂന്ന് തവണയായി വില കയറിയത്.