Latest Videos

Gold price today : മഴയത്തും ചൂടായി സ്വർണവില; വില ഉയർന്നത് അഞ്ച് ദിവസത്തിന് ശേഷം

By Web TeamFirst Published May 17, 2022, 10:08 AM IST
Highlights

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 760 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഉയർന്നു. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  (Gold price today)  37240 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 760 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 37000 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപയുടെ വർധനവാണ് സംഭവിച്ചത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4655 രൂപയായി. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും വർധിച്ചു. 25 രൂപയുടെ വർധനവാണ് ഉണ്ടായത്. 

ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ തുടർച്ചയായ രണ്ടാം ദിവസം വർധന ഉണ്ടായി. ഒരു രൂപയാണ് വർധിച്ചത്. ഇന്നലെയും ഒരു രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വിപണി വില 67 രൂപയായി. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

ഈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ )

മെയ് 1 - 37920  രൂപ 
മെയ് 2 - 37760  രൂപ 
മെയ് 3 - 37760  രൂപ 
മെയ് 4 - 37600  രൂപ 
മെയ് 5 - 37920  രൂപ 
മെയ് 6 - 37680  രൂപ 
മെയ് 7 - 37920  രൂപ  
മെയ് 8 - 37920  രൂപ
മെയ് 9 - 38000 രൂപ
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ 
മെയ് 13 - 37160 രൂപ 
മെയ് 14 -  37000 രൂപ
മെയ് 15 -  37000 രൂപ
മെയ് 16 -  37000 രൂപ

click me!