Gold price today : ഒരാഴ്ചത്തെ ഇടവേളക്ക്‌ ശേഷം ഇന്നത്തെ സ്വർണവിലയിൽ വർധന

Web Desk   | Asianet News
Published : Feb 03, 2022, 10:09 AM IST
Gold price today : ഒരാഴ്ചത്തെ ഇടവേളക്ക്‌ ശേഷം ഇന്നത്തെ സ്വർണവിലയിൽ വർധന

Synopsis

ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. 

മൂന്ന് ദിവസം തുടർച്ചയായി ഒരേ നിലയിൽ വ്യാപാരം തുടർന്ന സ്വർണത്തിന് ഇന്ന് വില വർദ്ധിച്ചു. നേരിയ വർദ്ധനവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 4510 രൂപയാണ് ഇന്നത്തെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില.

ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ 4590 രൂപയുണ്ടായിരുന്ന സ്വർണത്തിന് വില താഴേക്ക് പോയി 4490 രൂപയായി. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

 18 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്നത്തെ വില 3725 രൂപയാണ്. 15 രൂപയാണ് ഇന്നത്തെ വിലയിൽ ഉണ്ടായ  വർധന. ഹോൾമാർക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയും വെള്ളി ഗ്രാമിന് 68 രൂപയുമാണ് ഇന്നത്തെ വില.  

4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളിൽ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് (Gold Price Today) 4550 രൂപയായിരുന്നു. 28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. പിന്നീട് 29 ന് 15 രൂപയും കുറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം