രണ്ട് മാസത്തിനുള്ളിൽ സ്വർണ്ണ വില കുത്തനെ ഇടിയും; നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നൽകി പുതിയ റിപ്പോർട്ട്

Published : Jun 04, 2025, 04:05 PM IST
രണ്ട് മാസത്തിനുള്ളിൽ സ്വർണ്ണ വില കുത്തനെ ഇടിയും; നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നൽകി പുതിയ റിപ്പോർട്ട്

Synopsis

അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണവിലയില്‍ 38% വരെ ഇടിവ് വരുമെന്ന് പ്രവചനം

ഗോളതലത്തില്‍ സ്വര്‍ണ്ണവില അടുത്ത രണ്ട് മാസത്തിനുള്ളില്‍  12-15% വരെ ഇടിഞ്ഞേക്കാമെന്ന പ്രവചനവുമായി ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് . എങ്കിലും, ഇടത്തരം, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തില്‍ നല്ല ഭാവിയുണ്ടെന്നും, പോര്‍ട്ട്ഫോളിയോയുടെ ഒരു നിശ്ചിത ശതമാനം സ്വര്‍ണ്ണത്തിനായി നീക്കിവെക്കുന്നത് ഉചിതമാണെന്നും അവര്‍ പറയുന്നു. ഇതിനോടൊപ്പം, യു.എസ് ആസ്ഥാനമായ മോണിംഗ്സ്റ്റാറിലെ ഒരു അനലിസ്റ്റ് അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണവിലയില്‍ 38% വരെ ഇടിവ് വരുമെന്ന് പ്രവചിച്ചിട്ടുണ്ട്.

ഡിമാന്‍ഡ് കുറയുന്നു, വില്‍പ്പനക്കാര്‍ പ്രതിസന്ധിയില്‍

വിലവര്‍ദ്ധനവ് സ്വര്‍ണ്ണ വ്യാപാരികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണ്ണാഭരണ വില്‍പ്പന 30% കുറഞ്ഞ് ശരാശരി 1,600 കിലോഗ്രാം ആയി ചുരുങ്ങിയെന്ന് ഇന്ത്യ ബുള്‍ഷന്‍ & ജ്വല്ലേഴ്സ് അസോസിയേഷന്‍ (IBJA) പറയുന്നു. സ്വര്‍ണ്ണവില ഏകദേശം 5% വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചകളില്‍, അക്ഷയതൃതീയക്ക് ശേഷം വില കുറയാന്‍ തുടങ്ങിയപ്പോള്‍ ചെറിയൊരു ഉണര്‍വ്വുണ്ടായിരുന്നു. മെയ് 15-ന് 10 ഗ്രാമിന് 92,365 രൂപ വരെ വില താഴ്ന്നിരുന്നു. എന്നാല്‍ അതിനുശേഷം സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നത് ആവശ്യകതയെ കാര്യമായി ബാധിച്ചെന്ന് ഐ.ബി.ജെ.എ ചൂണ്ടിക്കാട്ടുന്നു.

വിലയിടിവിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍

സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയാണ് സമീപകാലത്ത് സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണം.  യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിഞ്ഞിരുന്നു. എന്നിരുന്നാലും, വിവിധ ഘടകങ്ങള്‍ സ്വര്‍ണ്ണവില താഴേക്ക് കൊണ്ടുവന്നേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. വില സ്ഥിരത കൈവരിച്ചാല്‍ സ്വര്‍ണ്ണത്തിന് ആവശ്യകത വര്‍ദ്ധിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ അഭിപ്രായപ്പെട്ടു. ലോകത്ത് സ്വര്‍ണ്ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളാണ് ഇന്ത്യക്കാര്‍. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം