സർവ്വകാല റെക്കോഡ്, സ്വർണവില കുതിക്കുന്നു

Published : May 16, 2020, 11:33 AM IST
സർവ്വകാല റെക്കോഡ്, സ്വർണവില കുതിക്കുന്നു

Synopsis

34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നത്.

കൊച്ചി: ലോക്ഡൌൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ സ്വർണം. സ്വർണ വില ഇന്ന് പവന് 400 രൂപ വർധിച്ചു. ഇതോടെ വില പവന് 34,800 രൂപ ആയി ഉയർന്നു. ഗ്രാമിന് 4350 രൂപയായി. 34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സ്വര്‍ണത്തിൻറ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉപഭോക്താക്കളെ അകറ്റുന്നതെന്നും ജ്വല്ലറി ഉടമകൾ പറയുന്നു. 


 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം