കേരളത്തിലെ സ്വർണവിലയിൽ വൻ ഇടിവ്

Published : Nov 10, 2020, 11:25 AM ISTUpdated : Nov 10, 2020, 11:30 AM IST
കേരളത്തിലെ സ്വർണവിലയിൽ വൻ ഇടിവ്

Synopsis

ഡോളർ ശക്തി പ്രാപിക്കുമെന്ന അനുമാനവും സ്വർണ വിലയിൽ കുറവുണ്ടാകാൻ ഇടയാക്കി. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വൻ കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. പവന് 1,200 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,710 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,680 രൂപയും. 

നവംബർ ഒമ്പതിന്, ​ഗ്രാമിന് 4,860 രൂപയായിരുന്നു നിരക്ക്. പവന് 38,880 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസം വലിയ ഇടിവ് റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,880 ഡോളറാണ് നിലവിലെ നിരക്ക്. 

അന്താരാഷ്ട്ര സ്വർണ വിലയിൽ ഇന്നലെ 100 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര തലത്തിൽ കൊവിഡ് അനിശ്ചിതങ്ങൾ തുടരുന്നതും, കൊവിഡ് വാക്‌സിൻ വാർത്തയും, ശക്തമായ വില്പനയും, ഡോളർ ശക്തി പ്രാപിക്കുമെന്ന അനുമാനവും സ്വർണ വിലയിൽ കുറവുണ്ടാകാൻ ഇടയാക്കി. 

PREV
click me!

Recommended Stories

ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്
ഉപയോക്താക്കളുടെ എച്ച്ഐവി വിവരങ്ങള്‍ ചോര്‍ത്തി; ഡേറ്റിങ് ആപ്പായ ഗ്രൈന്‍ഡര്‍ നല്‍കേണ്ടത് 26 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം