കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Dec 10, 2019, 12:58 PM ISTUpdated : Dec 10, 2019, 01:01 PM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 80 രൂപയും കുറഞ്ഞു. ഗ്രാമിന് 3,505 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 28,040 രൂപയാണ് നിരക്ക്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 3,515 രൂപയും പവന് 28,120 രൂപയുമായിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,463.15 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 

PREV
click me!

Recommended Stories

ജെൻ- സികളോ മുതി‍‌ർന്നവരോ? ആളുകളെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുന്ന കാര്യത്തിലും ഫൈറ്റ് ടൈറ്റ് ആണെന്ന് റിപ്പോ‍‌ർട്ട്!
കാര്‍ വെള്ളത്തില്‍ മുങ്ങിയോ? ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക