തൊഴിലില്ലായ്മ കൂടിയെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍, മറുപടി ലോക്സഭയില്‍

By Web TeamFirst Published Dec 10, 2019, 10:47 AM IST
Highlights

രാജ്യത്തെ തൊഴില്‍ സമ്പത്തിലും വന്‍ ഇടിവുണ്ടായി. 2013- 14 ല്‍ രാജ്യത്തെ തൊഴില്‍ സമ്പത്ത് 58.8 ശതമാനമായിരുന്നത് 2017- 18 ല്‍ 34.7 ശതമാനമായി കുറഞ്ഞു. 

ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായി തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാര്‍. ലോക്സഭയില്‍ ടി എന്‍ പ്രതാപന്‍റെ ചോദ്യത്തിനുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിവരങ്ങളുളളത്. 

2013- 14 ല്‍ 2.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2017- 18 ല്‍ 6.1 ശതമാനമായി ഉയര്‍ന്നു. നഗര മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്നത്. ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായും നഗര മേഖലയില്‍ 3.4 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായും വില ഉയര്‍ന്നു. 

രാജ്യത്തെ തൊഴില്‍ സമ്പത്തിലും വന്‍ ഇടിവുണ്ടായി. 2013- 14 ല്‍ രാജ്യത്തെ തൊഴില്‍ സമ്പത്ത് 58.8 ശതമാനമായിരുന്നത് 2017- 18 ല്‍ 34.7 ശതമാനമായി കുറഞ്ഞു. 
 
click me!