മഞ്ഞലോഹം താഴേക്ക്: ഉച്ചയോടെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

By Web TeamFirst Published Jan 9, 2020, 2:47 PM IST
Highlights

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,547.44 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയോടെ വീണ്ടും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും കുറവുണ്ടായി. ഗ്രാമിന് 3,710 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 29,680 രൂപയാണ് നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ ഗ്രാമിന് 70 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഗ്രാമിന്‍റെ മുകളില്‍ ആകെ 90 രൂപയുടെ കുറവ് ഇന്ന് മാത്രം രേഖപ്പെടുത്തി. 

രാവിലെ ഗ്രാമിന് 3,730 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 29,840 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,547.44 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

click me!