അമേരിക്ക -ഇറാന്‍ സംഘര്‍ഷത്തില്‍ ആശങ്കയൊഴിയുന്നു: സ്വര്‍ണ, എണ്ണ നിരക്കുകള്‍ താഴേക്ക്

Web Desk   | Asianet News
Published : Jan 09, 2020, 01:51 PM ISTUpdated : Jan 09, 2020, 02:56 PM IST
അമേരിക്ക -ഇറാന്‍ സംഘര്‍ഷത്തില്‍ ആശങ്കയൊഴിയുന്നു: സ്വര്‍ണ, എണ്ണ നിരക്കുകള്‍ താഴേക്ക്

Synopsis

വിനിമയനിരക്കിൽ ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇന്ന് 71.40 എന്ന നിലയിലാണ്. 

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവുവന്ന പശ്ചാത്തലത്തിൽ രാജ്യാന്തരവിപണിയിൽ ക്രൂ‍ഡ് ഓയിൽ വില ഇടി‌ഞ്ഞു. ബ്രെൻഡ് ക്രൂഡ് ബാരലിന് 65.65 ഡോളറിലേക്ക് വില താഴ്ന്നു. ഇറാഖിലെ എണ്ണ ഉത്പാദനവും വിതരണവും തടസ്സമില്ലാതെ നടക്കുമെന്ന് ഒപെക് സെക്രട്ടറി ജനറൽ മുഹമ്മദ്ബർക്കിൻഡോ അറിയിച്ചു.

യുദ്ധഭീതി അകന്നതോടെ രാജ്യാന്തര ഓഹരി വിപണികളും തിരിച്ചുകയറി. ഏഷ്യൻ വിപണികളിലെ നേട്ടം ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 550 പോയിന്റും നിഫ്റ്റി 160 പോയിന്റും നേട്ടം ഇതുവരെ കൈവരിച്ചു. രൂപയുടെ മൂല്യവും കൂടി. വിനിമയനിരക്കിൽ ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇന്ന് 71.40 എന്ന നിലയിലാണ്. സ്വർണവിലയിലും കുറവുണ്ടായി.പവന് 560 രൂപ കുറഞ്ഞ് 29840 ലാണ് ഇന്ന് സ്വർണവില.

ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങളിൽ ഇറാന്‍റെ ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതിന് ശേഷം ഇന്നലെ ഏഷ്യൻ വിപണികളില്‍ വലിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഇന്നലെ രൂപ ഇന്നലെ ദുര്‍ബലമായിരുന്നു, ആദ്യ ഇടപാടുകളിൽ മൂല്യം 72 മാർക്കിലേക്ക് വരെ താഴ്ന്നിരുന്നു.

PREV
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി