കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു; ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ് തുടങ്ങി

By Web TeamFirst Published May 3, 2019, 12:13 PM IST
Highlights

മെയ് ഏഴിന് അക്ഷയ തൃതീയ എത്തുന്നതോടെ ഒരു ഇടവേളക്ക് ശേഷം വീണ്ടും വിപണി ഉണർവിലേക്ക് കടക്കുകയാണ്. ദിവസങ്ങൾക്ക് മുൻപെ തന്നെ കേരളത്തിലെ ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ് തുടങ്ങി.
 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,272 ഡോളറാണ് ഇന്നത്തെ നിരക്ക്. സ്വർണ്ണവില അപ്രതീക്ഷിതമായി കുറഞ്ഞതോടെ ആഭരണ വിപണി പ്രതീക്ഷയിലാണ്. മെയ് ഏഴിന് അക്ഷയ തൃതീയ എത്തുന്നതോടെ ഒരു ഇടവേളക്ക് ശേഷം വീണ്ടും വിപണി ഉണർവിലേക്ക് കടക്കുകയാണ്. ദിവസങ്ങൾക്ക് മുൻപെ തന്നെ കേരളത്തിലെ ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ് തുടങ്ങി.

click me!