കേരളത്തിലെ സ്വർണ വില കൂടി

Web Desk   | Asianet News
Published : Mar 21, 2020, 04:01 PM ISTUpdated : Mar 21, 2020, 04:02 PM IST
കേരളത്തിലെ സ്വർണ വില കൂടി

Synopsis

കൊറേണ വ്യാപനത്തെ തുടർന്ന് ആ​ഗോള വിപണിയിലുണ്ടാകുന്ന സമ്മർദ്ദങ്ങളാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വർധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. പവന് 200 രൂപയും ഉയർന്നു. ഗ്രാമിന് 3,800 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 30,400 രൂപയാണ് നിരക്ക്. മാർച്ച് 20 ന് സ്വര്‍ണത്തിന് ഗ്രാമിന് 3,775 രൂപയായിരുന്നു നിരക്ക്, പവന് 30,200 രൂപയും. മാർച്ച് ഒമ്പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു നിരക്ക്. 

കൊറേണ വ്യാപനത്തെ തുടർന്ന് ആ​ഗോള വിപണിയിലുണ്ടാകുന്ന സമ്മർദ്ദങ്ങളാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ