സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 50 ലക്ഷം രൂപയിലേക്കെത്തി; കൊവിഡ് രണ്ടാം തരം​ഗത്തിൽ വില കുതിക്കുന്നു

By Anoop PillaiFirst Published Apr 22, 2021, 1:04 PM IST
Highlights

മുംബൈ, ജയ്പൂർ, സൂററ്റ്, കോയമ്പത്തൂർ തുടങ്ങിയ പ്രധാന സ്വർണാഭരണ നിർമ്മാണ മേഖലയുടെ പ്രവർത്തനങ്ങൾ ഭാഗികമായോ, പൂർണ തോതിലോ സ്തംഭിച്ചിരിക്കുന്നതിനാൽ കേരളത്തിലേക്ക് ആഭരണങ്ങൾ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. 

ന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1,795 ഡോളറായി ഉയർന്നു. രൂപയുടെ വിനിമയ നിരക്ക് 75.36 ലേക്കും എത്തി. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 50 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. കേരളത്തിലെ സ്വർണത്തിന്റെ വിൽപ്പന നിരക്ക് നിലവിൽ ​ഗ്രാമിന് 4,510 രൂപയും, പവന് 36,080 രൂപയുമാണ്. 

കഴിഞ്ഞ 22 ദിവസത്തിനുള്ളിൽ സ്വർണ്ണ വില 4,110 രൂപയിൽ നിന്നും 400 രൂപാ ഗ്രാമിന് വർദ്ധിച്ച് 4,510 രൂപയും പവന് 32,880 രൂപയിൽ നിന്നും 3,200 രൂപ വർദ്ധിച്ച് 36,080 രൂപയിലേക്കെത്തുകയായിരുന്നു.  അന്തർദേശിയ വിലയിലുണ്ടായ വർധനവും ഇന്ത്യൻ കറൻസി 72.40 ൽ നിന്നും ഏകദേശം നാല് ശതമാനത്തോളം ഉയർന്നു 75.40 ലെത്തി കൂടുതൽ ദുർബലമായതുമാണ് രാജ്യത്തെ ആഭ്യന്തര സ്വർണ നിരക്ക് ഉയരാനിടയായത്.

കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ചൈന  

"2080 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന വിലയിൽ നിന്നും 20 ശതമാനം കുറഞ്ഞ് 1,676 ൽ എത്തിയ രാജ്യാന്തര സ്വർണ വിലയിൽ ഏഴ് ശതമാനത്തോളം വിലക്കയറ്റം മാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. കൊവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പത്തിനെക്കുറിച്ചും സാമ്പത്തിക വളർച്ച നിരക്കിനെക്കുറിച്ചുമുള്ള ആശങ്കകളും, റിസർവ് ബാങ്കിൻ്റെ പണനയവും ഒരു ലക്ഷം കോടി രൂപയുടെ ബോണ്ട് വാങ്ങൽ (Buy Back) പദ്ധതിയുമൊക്കെയാണ് രൂപ പെട്ടെന്ന് ദുർബലമാകാൻ കാരണം," ഓൾ ഇൻഡ്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു

 ഹങ്കറി 63 ടൺ സ്വർണം വാങ്ങിക്കൂട്ടിയതും, രാജ്യത്തേക്ക് വലിയ അളവിൽ സ്വർണം ഇറക്കുമതി ചെയ്യാൻ ചൈന ആഭ്യന്തര, അന്തർദേശീയ ബാങ്കുകൾക്ക് അനുമതി നൽകിയതും സ്വർണ വില ഉയരാൻ കാരണമായി. സ്വർണ വില വരും ദിവസങ്ങളിൽ വീണ്ടും ഉയർന്നേക്കുമെന്നാണ് സൂചനകൾ.

മുംബൈ, ജയ്പൂർ, സൂററ്റ്, കോയമ്പത്തൂർ തുടങ്ങിയ പ്രധാന സ്വർണാഭരണ നിർമ്മാണ മേഖലയുടെ പ്രവർത്തനങ്ങൾ ഭാഗികമായോ, പൂർണ തോതിലോ സ്തംഭിച്ചിരിക്കുന്നതിനാൽ കേരളത്തിലേക്ക് ആഭരണങ്ങൾ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. കൊവിഡ്-19 രണ്ടാം വ്യാപനം വ്യാപാരത്തോതിൽ കുറവും വരുത്തിയിട്ടുളളതായും അഡ്വ എസ് അബ്ദുൽ നാസർ കൂട്ടിച്ചേർത്തു. 


 

click me!