കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Published : May 14, 2019, 12:12 PM IST
കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Synopsis

മെയ് പതിമൂന്നിന് ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 320 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,025 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 24,200 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് പതിമൂന്നിന് ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്. 

ആഗോളവിപണിയിലും സ്വർണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,298.48 ഡോളറാണ് ഇന്നത്തെ നിരക്ക്. 

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം