കേരളത്തില്‍ സ്വര്‍ണവില കൂടി

Published : Mar 08, 2019, 10:34 AM ISTUpdated : Mar 08, 2019, 10:55 AM IST
കേരളത്തില്‍ സ്വര്‍ണവില കൂടി

Synopsis

ഇന്നലെയാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 2,990 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ നിരക്ക്.  ഇന്നലെയാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കൂടി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,288.04 ഡോളറാണ് ഇന്നത്തെ നിരക്ക്. 

കഴിഞ്ഞ ഫെബ്രുവരി 20 നാണ് സ്വര്‍ണത്തിന് ഏറ്റവും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയായിരുന്നു ഫെബ്രുവരി 20 ലെ സ്വര്‍ണ നിരക്ക്. പവന് 25,160 രൂപയും.  

PREV
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ മാറ്റം; പശ്ചിമേഷ്യൻ യുദ്ധവും ആഗോള സാഹചര്യങ്ങളും സ്വാധീനിച്ചു
അടുക്കള പ്രതിസന്ധിക്ക് അടിയന്തര നടപടിയുമായി കേന്ദ്രം; അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും വാതക ഇറക്കുമതി കൂട്ടി, സഹായിക്കാന്‍ നോര്‍വേയും കാനഡയും